അഭിഭാഷകരുടെ ശമ്പളം കുറക്കരുതെന്ന് ലോയേഴ്സ് കോൺഗ്രസ്

കൊച്ചി: സംസ്ഥാന സർക്കാറിനായി കേസുകളിൽ ഹാജരാകുന്ന അഭിഭാഷകരുടെ ശമ്പളം വെട്ടിക്കുറക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന്​ ആവശ്യപ്പെട്ട് ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് മുഖ്യമന്ത്രിക്ക് നിവേദനം നൽകി. 2012ൽ രൂപവത്കരിച്ച ഫീസ് ഘടന 10 വർഷത്തിനുശേഷം വർധിപ്പിക്കുന്നതിനുപകരം കുറക്കുന്നത് ഏകപക്ഷീയവും അനീതിയുമാണെന്ന് പ്രസിഡൻറ് അഡ്വ.ടി.ആസഫ് അലി സമർപ്പിച്ച നിവേദനത്തിൽ പറഞ്ഞു. കേരള സിവിൽ റൂൾസ് ഓഫ് പ്രാക്ടീസിന്‍റെ ഏഴാം അനുബന്ധത്തിലാണ് ഭേദഗതി വരുത്താൻ നീക്കം നടത്തുന്നത്. കോവിഡ് പ്രതിസന്ധിയും വിലക്കയറ്റവും സാമ്പത്തിക സ്ഥിതിയെ രൂക്ഷമായി ബാധിച്ച സാഹചര്യത്തിൽ ഇത്തരമൊരു ഭേദഗതി വരുത്തുന്നത് നിയമമേഖലയിൽ പ്രവർത്തിക്കുന്നവരെ വലിയതോതിൽ ബാധിക്കുമെന്നും അഭിഭാഷകരുടെ പ്രശ്നങ്ങൾ വിശദമായി പഠിച്ച് ശമ്പളവർധന നടപ്പാക്കാൻ കമീഷനെ നിയമിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.