മലയാറ്റൂർ മേഖലയിൽ ജലസേചന പദ്ധതികൾ പാതിവഴിയിൽ

മലയാറ്റൂർ: രൂക്ഷമായ വരൾച്ച നേരിടുന്ന മലയാറ്റൂർ മേഖലയിൽ ജലസേചന പദ്ധതികൾ പാതിവഴിയിൽ മുടങ്ങിക്കിടക്കുന്നു. പ്രധാന ജലസ്രോതസ്സായ മണപ്പാട്ടുചിറയിൽ തുടങ്ങിവെച്ച ജലസേചന പദ്ധതി വർഷങ്ങളായി പ്രവർത്തനരഹിതമാണ്. ലക്ഷങ്ങൾ മുടക്കി തുടങ്ങിവെക്കുന്ന പല പദ്ധതികൾക്കും മാറിമാറിവരുന്ന ഭരണസമിതികൾ തുടർനടപടികൾ സ്വീകരിക്കുന്നില്ലെന്ന പരാതി വ്യാപകമാണ്​. നാലാം വാർഡായ സെബിയൂരിലേക്ക് കുടിവെള്ളത്തിനും കാർഷികാവശ്യങ്ങൾക്ക് വേണ്ടിയും ചിറയുടെ പടിഞ്ഞാറ് ഭാഗത്ത് പമ്പിങ്​ നടത്താൻ ഷെഡ് പണിത് മോട്ടോർ സ്ഥാപിച്ചിരുന്നു. രണ്ട് കിലോമീറ്ററോളം പൈപ്പുകളും സ്ഥാപിച്ചു. 2008 വരെ ഇവിടെ പമ്പിങ്​ നടത്തിയിരുന്നെങ്കിലും ഇപ്പോൾ നിലച്ചിരിക്കുകയാണ്. ഇത്​ പുനഃരാരംഭിച്ച് കുടിവെള്ളക്ഷാമം പരിഹരിക്കണമെന്ന് ജനാധിപത്യ കേരള കോൺഗ്രസ് മണ്ഡലം ഭാരവാഹികളായ നെൽസൻ മാടവന, ടി.ഡി. സ്റ്റീഫൻ, മണി തൊട്ടിപ്പറമ്പി, ജെന്നി കുരിശിങ്കൽ എന്നിവർ ആവശ്യപ്പെട്ടു. ചിത്രം--മണപ്പാട്ടു ചിറയിലെ പമ്പ് ഹൗസ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.