കാറിടിച്ച് ഒരുമരണം, ഒരാൾക്ക് പരിക്ക്; അപകടമുണ്ടാക്കി നിർത്താതെപോയ വാഹനം പിടികൂടി

കൊച്ചി: കലൂർ പാവക്കുളം ക്ഷേത്രത്തിന് സമീപം കാറിടിച്ച് ഒരാൾ മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്കേറ്റു. ഗാന്ധിനഗർ ഉദയ കോളനിയിൽ വിജയനാണ് മരിച്ചത്. മാലിന്യശേഖരണ തൊഴിലാളിയായ വിജയൻ ഉന്തുവണ്ടിയുമായി പോകുകയായിരുന്നു. പരിക്കേറ്റ എളമക്കര കൊല്ലാട്ട് രാജശേഖരൻ (63) എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ഐ.സി.യുവിലാണ്. വാഹനങ്ങളും ആളുകളെയും ഇടിച്ചുതെറിപ്പിച്ച കാർ നിർത്താതെപോയതോടെ നാട്ടുകാർ പിന്തുടർന്ന് പിടികൂടി. വ്യാഴാഴ്ച വൈകീട്ട് ആറോടെ കലൂർ പാവക്കുളം ക്ഷേത്രത്തിന് മുന്നിലായിരുന്നു സംഭവം. ഓട്ടോറിക്ഷ, ഇലക്​ട്രിക് സ്കൂട്ടർ എന്നിവയിൽ ഇടിച്ച കാറാണ് അപകടത്തിനിടയാക്കിയത്. ആദ്യം ഇടിച്ചുതെറിപ്പിച്ച ഓട്ടോ​ മറിഞ്ഞു. തുടർന്ന്‌ രാജശേഖരൻ സഞ്ചരിച്ച ഇലക്‌ട്രിക്‌ സ്‌കൂട്ടറിലിടിച്ചശേഷം ഉന്തുവണ്ടിയുമായ പോയ വിജയനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. നിർത്താതെപോയ കാർ നാട്ടുകാർ ഇരുചക്രവാഹനത്തിൽ പിന്തുടർന്ന്‌ ദേശാഭിമാനി ജങ്‌ഷനിൽനിന്ന്​ പിടികൂടുകയായിരുന്നു. വിജയന് തലക്ക്‌ ഗുരുതര പരിക്കേറ്റിരുന്നു. തലക്കും നട്ടെല്ലിനുമാണ് രാജശേഖരന്‍റെ (63) പരിക്ക്. വാഹനത്തിലുണ്ടായിരുന്ന തൃപ്പൂണിത്തുറ സ്വദേശികളായ ജിത്തു, സോണി എന്നിവരെ നോർത്ത്‌ പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. കാറിൽനിന്ന്‌ കഞ്ചാവ്‌ കണ്ടെത്തിയതായി നോർത്ത്‌ പൊലീസ്‌ പറഞ്ഞു. കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചു. EC Car Kaloor അപകടത്തിൽപെട്ട കാർ EKD Vijayan 45(ഫോട്ടോ obitchn മെയിലിൽ)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.