നെട്ടൂര്‍ രാജ്യാന്തര മാര്‍ക്കറ്റില്‍ യുവാവിന് ക്രൂരമര്‍ദനം

മരട്: നെട്ടൂര്‍ രാജ്യാന്തര മാര്‍ക്കറ്റില്‍ മാര്‍ക്കറ്റിങ്ങിനെത്തിയ ജീവനക്കാരന് മർദനമേറ്റതായി പരാതി. ബുധനാഴ്ച വൈകീട്ട് മൂന്നോടെയായിരുന്നു സംഭവം. ബംഗളൂരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നിന്‍ജകാര്‍ട്ട് എന്ന കമ്പനിയുടെ ക്ലസ്റ്റര്‍ ഡിമാൻഡ്​ ഹെഡ് ജോസ് ജെ. തോപ്പിലിനാണ്​ (31) മാര്‍ക്കറ്റിലെ ചില കച്ചവടക്കാരുടെയും ചുമട്ടുതൊഴിലാളികളുടെയും മര്‍ദനമേറ്റത്. പൊലീസിനെ വിളിക്കാന്‍ ശ്രമിച്ചപ്പോള്‍ മൊബൈല്‍ ഫോണ്‍ പിടിച്ചെടുക്കുകയും ചെയ്തു. പിന്നീട് പൊലീസെത്തിയെങ്കിലും അസ്വസ്ഥത പ്രകടിപ്പിച്ചതോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ജോസിന്റെ പരാതിയില്‍ മാര്‍ക്കറ്റിലെ തൊഴിലാളികളായ മരട് സ്വദേശികളായ സലീം, മൊയ്തു എന്നിവര്‍ക്കെതിരെ പനങ്ങാട് പൊലീസ് കേസെടുത്തു. ഹോള്‍സെയില്‍ കച്ചവടക്കാര്‍ക്ക് പലവ്യഞ്ജനങ്ങള്‍ കുറഞ്ഞ വിലയ്ക്ക് എത്തിച്ചുകൊടുക്കുന്ന രീതിയാണ് കമ്പനിയുടേത്. ഇതിന്റെ മാര്‍ക്കറ്റിങ്ങിന്റെ ഭാഗമായാണ് ജോസ് മരടിലെ നഗരകാര്‍ഷിക മാര്‍ക്കറ്റിലെത്തിയത്. സി.സി ടി.വി കാമറ പരിശോധിച്ചാല്‍ മര്‍ദനദൃശ്യങ്ങള്‍ വ്യക്തമാകുമെന്ന് പനങ്ങാട് പൊലീസില്‍ അറിയിച്ചെങ്കിലും മുഖവിലയ്​ക്കടുത്തില്ലെന്നും വ്യാപാരികളുടെ പക്ഷം ചേര്‍ന്ന് സംസാരിച്ചതായും ജോസ് ആരോപിച്ചു. ഈ സാഹചര്യത്തിലാണ് കമീഷണര്‍ക്ക് പരാതി നല്‍കിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.