നെല്‍കൃഷി ആരംഭിച്ചു

കാഞ്ഞൂര്‍: വര്‍ഷങ്ങളായി തരിശുകിടന്ന കാഞ്ഞൂര്‍ പഞ്ചായത്തിലെ ആലത്തിപ്പാടത്ത് കേരള കര്‍ഷകസംഘത്തിന്‍റെ നേതൃത്വത്തില്‍ രൂപവത്​കരിച്ച പുതിയ മണ്ണ് കര്‍ഷക കൂട്ടായ്മ . എട്ട് ഏക്കറോളം സ്ഥലത്താണ് കൃഷി. ഞാറു നടീലിന്‍റെ ഉദ്ഘാടനം കര്‍ഷകസംഘം ജില്ല സെക്രട്ടറി എം.സി. സുരേന്ദ്രന്‍ നിര്‍വഹിച്ചു. ഫാ. ജോമോന്‍ ചക്കരക്കാടന്‍ മുഖ്യ പ്രഭാഷണം നടത്തി. കാഞ്ഞൂര്‍ സര്‍വിസ് സഹകരണബാങ്ക് പ്രസിഡന്‍റ്​ എം.ബി. ശശിധരന്‍ അധ്യക്ഷത വഹിച്ചു. മുതിര്‍ന്ന കര്‍ഷകന്‍ പാപ്പു മുണ്ടാടന്‍, കിഴക്കുംഭാഗം സര്‍വിസ്​ സഹകരണ ബാങ്ക് പ്രസിഡന്‍റ്​ ടി.ഐ. ശശി, ടി.ഡി. റോബര്‍ട്ട്, കെ.പി. ബിനോയി, പി.അശോകന്‍, പി.ബി. അലി, കെ.വി. അഭിജിത്ത്, റിന്‍സി സാജു, എ.എ. സന്തോഷ്, കെ.പി. സെബിന്‍, വിനോദ് പടവരാന്‍, എം.കെ. ലെനിന്‍, പി.എസ്. പരീത് തുടങ്ങിയവര്‍ പങ്കെടുത്തു. ചിത്രം: കാഞ്ഞൂര്‍ പഞ്ചായത്ത് ആലത്തിപ്പാടത്ത് ആരംഭിച്ച നെല്‍കൃഷിയുടെ ഞാറുനടീലിന്‍റെ ഉദ്ഘാടനം കര്‍ഷകസംഘം ജില്ല സെക്രട്ടറി എം.സി. സുരേന്ദ്രന്‍ നിര്‍വഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.