അങ്കമാലി നഗരസഭയുടെ 'ടേക് എ ബ്രേക്ക് പദ്ധതി' വിവാദത്തില്‍

അങ്കമാലി: നഗരസഭ പത്താം വാര്‍ഡ് വേങ്ങൂരില്‍ ദീര്‍ഘദൂര യാത്രക്കാർക്ക്​ വിശ്രമകേന്ദ്രം ലക്ഷ്യമാക്കി 25 ലക്ഷം ചെലവില്‍ നിര്‍മിക്കുന്ന 'ടേക് എ ബ്രേക്ക് പദ്ധതി'യുടെ ശിലാസ്ഥാപന ചടങ്ങ്​ ബഹളത്തില്‍ കലാശിച്ചു. പൊതുമരാമത്ത് വകുപ്പിന്‍റെ അധീനതയിൽപെട്ട രണ്ട് സെന്‍റ്​ സ്ഥലത്താണ് വിശ്രമകേന്ദ്രം നിര്‍മിക്കാന്‍ വിഭാവന ചെയ്തിട്ടുള്ളത്. ചൊവ്വാഴ്ച രാവിലെ നഗരസഭ ചെയര്‍മാന്‍ റെജി മാത്യു ശിലാസ്ഥാപനം നിര്‍വഹിക്കാന്‍ എത്തിയതോടെ സമീപവാസികളില്‍ ചിലര്‍ കുഴിക്ക് സമീപം കിടന്ന് പ്രതിഷേധിക്കുകയായിരുന്നു. പ്രതിപക്ഷ കൗണ്‍സിലര്‍മാരും പ്രതിഷേധക്കാരെ പിന്തുണച്ചു. ശിലാസ്ഥാപന ചടങ്ങ് അലങ്കോലമാകുമെന്ന സൂചനയിൽ സംഭവസ്ഥലത്ത് വന്‍ പൊലീസ് സന്നാഹമുണ്ടായെങ്കിലും അവർ മാറി നിന്നെന്നാണ് നഗരസഭ ഭരണകക്ഷി അംഗങ്ങള്‍ ആരോപിക്കുന്നത്. പൊതുമരാമത്ത് വകുപ്പിന്‍റെയും വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും കലക്ടറുടെയും അനുമതിയോടെയാണ് പദ്ധതി നടപ്പാക്കുന്നതെന്ന്​ ചെയര്‍മാന്‍ റെജി മാത്യു പറഞ്ഞു. നാടിന്‍റെ വികസനം ലക്ഷ്യമാക്കി സര്‍ക്കാര്‍ നിർദേശപ്രകാരം നടപ്പാക്കുന്ന പദ്ധതിയെ പിന്തുണക്കേണ്ട സി.പി.എമ്മും പോഷക സംഘടനകളും സങ്കുചിത താൽപര്യങ്ങള്‍ക്കുവേണ്ടി വികസന പ്രവര്‍ത്തനങ്ങളെ അട്ടിമറിച്ചതായി ചെയര്‍മാന്‍ കുറ്റപ്പെടുത്തി. ജനവാസകേന്ദ്രത്തില്‍നിന്ന് പദ്ധതി ഉപേക്ഷിക്കണം -പ്രതിപക്ഷം അങ്കമാലി: ജനവാസകേന്ദ്രത്തില്‍ ദൂരപരിധി പാലിക്കാതെ നാല് ശൗചാലയം അടക്കമുള്ള പദ്ധതി ആവിഷ്ക്കരിച്ചത്​ അംഗീകരിക്കില്ലെന്ന്​ പ്രതിപക്ഷം ചൂണ്ടിക്കാട്ടി. നിലവില്‍ പരിസര മലിനീകരണം മൂലം പ്രദേശവാസികള്‍ ദുരിതത്തിലാണ്. അതിനിടെ കൂടുതല്‍ ദുരിതം സൃഷ്ടിക്കുന്ന പദ്ധതിയാണിത്. റവന്യൂ പുറമ്പോക്കുകള്‍, വേങ്ങൂര്‍ ഡബിള്‍ പാലം പരിസരം, ജെ.ബി.എസ് കവല എന്നിവിടങ്ങളിലെല്ലാം കേന്ദ്രം നിർമിക്കാന്‍ സ്ഥലം ഉണ്ടെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു. പദ്ധതി ഉപേക്ഷിച്ചില്ലെങ്കില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്നും പ്രതിപക്ഷം മുന്നറിയിപ്പ് നല്‍കി. ജനവാസ കേന്ദ്രത്തില്‍ ടേക് എ ബ്രേക്ക് പദ്ധതി നടപ്പാക്കുന്നതിനെതിരെ സമീപവാസികളില്‍ ചിലര്‍ നിയമനടപടിക്ക്​ ഒരുങ്ങുന്നുണ്ട്​. EA ANKA 01 BRAKE അങ്കമാലി നഗരസഭ ചെയര്‍മാന്‍ റെജി മാത്യു വേങ്ങൂരില്‍ നടത്തിയ ടേക് എ ബ്രേക്ക് പദ്ധതിയുടെ ശിലാസ്ഥാപന ചടങ്ങ് തടസ്സപ്പെടുത്തിയപ്പോള്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.