പ്രതീകാത്മക ആത്മഹത്യ പ്രതിഷേധം

കൊച്ചി: ഭൂമിതരം മാറ്റാൻ വേണ്ടി ആർ.ഡി.ഒ ഓഫിസ് കയറി ഇറങ്ങി നടക്കുന്നവരെ സഹായിക്കാൻ ജില്ല ഭരണകൂടവും സർക്കാറും സഹായിക്കുന്നില്ലെന്ന്​ ആരോപിച്ചും ഉദ്യോഗസ്ഥ അഴിമതിയിൽ പ്രതിഷേധിച്ചും റെസിഡന്‍റ്​സ് അസോസിയേഷൻ കോഓഡിനേഷൻ കൗൺസിൽ കൊച്ചി ആർ.ഡി.ഒ ഓഫിസിന് മുന്നിൽ പ്രതികാത്മക ആത്മഹത്യ പ്രതിഷേധം നടത്തി. പറവൂരിലെ സജീവനും ആന്തൂരിലെ സോജനും ആദരാഞ്ജലി അർപ്പിച്ചുനടന്ന പ്രതിഷേധം റാക്കോ ജില്ല ജനറൽ സെക്രട്ടറി ഏലൂർ ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. ജേക്കബ് മുണ്ടൻവേലി, കെ.കെ. വാമലോചനൻ, കെ.എം. രാധാകൃഷ്ണൻ, കെ.കെ. ബാബു, ജാൻസി തദ്ദേവൂസ്, കെ.ജി. രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു. ചിത്രം EC Raco കൊച്ചി ആർ.ഡി.ഒ ഓഫിസിനു മുന്നിലെ പ്രതീകാത്മക അത്മഹത്യ പ്രതിഷേധം ജില്ല ജനറൽ സെക്രട്ടറി ഏലൂർ ഗോപിനാഥ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.