കുമ്പളങ്ങി-കെൽട്രോൺ ഫെറി പാലം: പബ്ലിക് ഹിയറിങ്​ നടന്നു

പള്ളുരുത്തി: എറണാകുളം, ആലപ്പുഴ ജില്ലകളെ ബന്ധിപ്പിക്കുന്ന കുമ്പളങ്ങി കെൽട്രോൺ പാലത്തിന്റെ സ്ഥലം ഏറ്റെടുപ്പിന് സാമൂഹിക പ്രത്യാഘാത വിലയിരുത്തൽ പഠനത്തിന്റെ ഭാഗമായി പബ്ലിക് ഹിയറിങ് നടത്തി. കുമ്പളങ്ങി പഴങ്ങാട് പള്ളി ഹാളിൽ നടന്ന യോഗത്തിൽ കെ.ജെ. മാക്സി എം.എൽ.എ അധ്യക്ഷത വഹിച്ചു. അരൂർ എം.എൽ.എ ദലീമ ജോജോയും സന്നിഹിതയായിരുന്നു. ഭൂമി നഷ്ടമാകുന്ന ഉടമസ്ഥരും പ്രദേശവാസികളും പങ്കെടുത്ത ഹിയറിങ്ങിൽ ജനങ്ങളുടെ ആശങ്കകളും അഭിപ്രായങ്ങളും ചർച്ചചെയ്യുകയും നിർദേശങ്ങൾ നൽകുകയും ചെയ്തു. ഭൂമി നഷ്ടമാകുന്ന ഭൂവുടമസ്ഥർക്ക് പൊന്നുംവില നടപടി പ്രകാരം നഷ്ടപരിഹാരം നൽകുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചു. എറണാകുളം കലക്ടർ നിയോഗിച്ച കോതമംഗലം ആസ്ഥാനമായുള്ള യൂത്ത് സോഷ്യൽ സർവിസ് ഓർഗനൈസേഷൻ നടത്തിയ പഠനത്തിന്റെ അന്തിമ റിപ്പോർട്ട്‌ എത്രയും വേഗം നൽകുമെന്ന് അറിയിച്ചിട്ടുണ്ട്. കുമ്പളങ്ങി, അരൂർ പഞ്ചായത്ത് അധികൃതർ, എറണാകുളം-ചേർത്തല സ്പെഷൽ തഹസിൽദാർമാർ, കിഫ്​ബി ഉദ്യോഗസ്ഥർ , പാലത്തിന്റെ നിർമാണ പ്രവൃത്തികൾ നടത്തുന്ന കെ.ആർ.എഫ്.ബി ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. ചിത്രം: പബ്ലിക് ഹിയറിങ്ങിൽ കെ.ജെ. മാക്സി അധ്യക്ഷത വഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.