ഫാക്ട് ജീവനക്കാർ കാന്റീൻ ബഹിഷ്കരിച്ചു

കളമശ്ശേരി: വേതന പരിഷ്കരണ കരാറിലെ അസാധാരണ കാലതാമസത്തിൽ പ്രതിഷേധിച്ച്​ ഫാക്ട് ജീവനക്കാർ കാന്റീൻ ഭക്ഷണം ബഹിഷ്കരിച്ചു. ഫാക്ട് എംപ്ലോയീസ് അസോസിയേഷൻ (സി.ഐ.ടി.യു ), ഫാക്ട് വർക്കേഴ്സ് ഓർഗനൈസേഷൻ, ഫാക്ട് എംപ്ലോയീസ് ഓർഗനൈസേഷൻ(ബി.എം.എസ്) എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് ബഹിഷ്കരണം. ഫാക്ടിന്റെ വിവിധ ഡിവിഷനുകളിലെ കാന്റീൻ ബഹിഷ്കരണ സമരത്തിൽ ഭൂരിപക്ഷം തൊഴിലാളികളും ഓഫിസർമാരും പങ്കെടുത്തതായി നേതാക്കൾ പറഞ്ഞു. ''വേതന കരാർ ഉടൻ നടപ്പാക്കുക'' എന്ന മുദ്രാവാക്യം ആലേഖനം ചെയ്ത കറുത്ത ബാഡ്ജ് ധരിച്ചാണ് ജീവനക്കാർ ജോലിക്ക്​ ഹാജരായത്. ഫെബ്രുവരി 25ലെ സൂചന പണിമുടക്കിനുള്ള സമര നോട്ടീസ് ഫാക്ട് സി.എം.ഡിക്ക്​ ഇരു യൂനിയനുകളുടെയും ഭാരവാഹികൾ ചേർന്ന് സമർപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.