നെയ്​ത്തുജോലിക്ക്​ അപേക്ഷ ക്ഷണിച്ചു

കൊച്ചി: സംസ്ഥാന ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്‍റെ ഉടമസ്ഥതയിൽ ജില്ല പഞ്ചായത്തിന്‍റെ 2020-21 പദ്ധതി വിഹിതം ഉപയോഗിച്ച് ആരംഭിക്കുന്ന ഐരാപുരം നെയ്​ത്ത്​ കേന്ദ്രത്തില്‍ ജോലി ചെയ്യുന്നതിന് താൽപര്യമുള്ള 18നും 45നും ഇടയില്‍ പ്രായമുള്ള എസ്.സി/എസ്.ടി വിഭാഗത്തിൽ നിന്ന്​ അപേക്ഷ ക്ഷണിച്ചു. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സ്‌റ്റൈപൻഡോടുകൂടി ആറുമാസക്കാലത്തെ നെയ്​ത്ത്​ പരിശീലനം നല്‍കും. വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് തൊഴില്‍ നല്‍കും. താൽപര്യമുള്ളവര്‍ 21ന് വൈകീട്ട് അഞ്ചിനകം നിര്‍ദിഷ്ട ഫോറത്തിലുള്ള അപേക്ഷ പ്രോജക്ട് ഓഫിസര്‍, ജില്ല ഖാദി ഗ്രാമ വ്യവസായ ഓഫിസ്, കലൂര്‍, എറണാകുളം വിലാസത്തില്‍ ലഭ്യമാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9895081921, 0484-4869083. ഇ-മെയില്‍ poekm@kkvib.org. താൽക്കാലിക നിയമനം കൊച്ചി: കോതമംഗലം ബ്ലോക്ക് പഞ്ചായത്തില്‍ ഇ-ഗ്രാമസ്വരാജുമായി ബന്ധപ്പെട്ട ജോലികള്‍ നിര്‍വഹിക്കുന്നതിന് പ്രോജക്ട് അസിസ്റ്റന്‍റിന്‍റെ താൽക്കാലിക ഒഴിവിലേക്ക് നിശ്ചിത യോഗ്യതയുള്ളവരില്‍നിന്ന്​ അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങള്‍ പ്രവൃത്തി ദിവസങ്ങളില്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫിസില്‍ നിന്നും www.tender.lsgkerala.gov.in വെബ് സൈറ്റില്‍നിന്നും അറിയാം. അപേക്ഷ നേരിട്ടും രജിസ്റ്റേര്‍ഡ് പോസ്റ്റിലും സ്വീകരിക്കും. ഫോണ്‍: 0485 2822544. ടെക്‌നിക്കല്‍ അസിസ്റ്റന്‍റ്​ കൊച്ചി: ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്തില്‍ വാര്‍ഷിക പദ്ധതി പ്രവര്‍ത്തനങ്ങളുടെ സാങ്കേതിക ജോലികള്‍ക്കായി ടെക്‌നിക്കല്‍ അസിസ്റ്റന്‍റ്​ തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തും. സംസ്ഥാന സര്‍ക്കാറിന്‍റെ കമേഴ്‌സ്യല്‍ പ്രാക്ടീസ് അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്‍ഡ് മാനേജ്‌മെന്‍റില്‍ ത്രിവത്സര ഡിപ്ലോമ അല്ലെങ്കില്‍ ബിരുദത്തോടൊപ്പം നേടിയ ഒരു വര്‍ഷത്തിനുള്ളില്‍ കുറയാതെയുള്ള കമ്പ്യൂട്ടര്‍ ഡിപ്ലോമ അല്ലെങ്കില്‍ പി.ജി.ഡി.സി.എ എന്നിവയാണ് യോഗ്യത. 18നും 30 നുമിടയിലാണ് പ്രായപരിധി. സിവില്‍ എൻജിനീയറിങ് ബിരുദം അല്ലെങ്കില്‍ ഡിപ്ലോമ ഉള്ളവര്‍ക്ക് മുന്‍ഗണന. സ്വയം തയാറാക്കിയ അപേക്ഷ ഈ മാസം 15ന് മുമ്പ്​ ഓഫിസില്‍ എത്തിക്കണം. ഫോണ്‍: 0484 2426636, ഇ-മെയില്‍- bdoeda@gmail.com

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.