വിഷം കഴിച്ച് ചികിത്സയിലായിരുന്ന ഗർഭിണി മരിച്ചു

വിഷം കഴിച്ച് ചികിത്സയിലായിരുന്ന ഗർഭിണി മരിച്ചു ചിങ്ങവനം: വിഷം കഴിച്ച് ചികിത്സയിലായിരുന്ന ഗർഭിണിയായ യുവതി മരിച്ചു. കുറിച്ചി ആശാരിപ്പറമ്പിൽ ഷൺമുഖന്‍റെ മകൾ ശ്രീലക്ഷ്മിയാണ്​(അമ്മു- 26) മരിച്ചത്. കഴിഞ്ഞമാസം 28നാണ്​ വിഷം കഴിച്ചത്​. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഒരു വർഷം മുമ്പാണ്​ യുവതിയും വൈക്കം കല്ലറ സ്വദേശിയായ അവിനാഷുമായുള്ള വിവാഹം കഴിഞ്ഞത്. വിദേശത്തായിരുന്ന അവിനാഷ് അടുത്തിടെ നാട്ടിലെത്തിയിരുന്നു. പിന്നീട്​ ജനുവരി 19 ന് വിദേശത്തേക്ക് മടങ്ങുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ്​ യുവതി വിഷം ക​ഴിച്ചത്​. ഒറ്റപ്പെടൽ തോന്നിയതിനാലാണ്​ വിഷം കഴിച്ചതെന്ന് യുവതി ചിങ്ങവനം പൊലീസിന്​ മൊഴി നൽകിയിരുന്നു. ചിങ്ങവനം പൊലീസ് കേസെടുത്തു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.