എം.എൽ.എ ഇടപെട്ടു; അദ്വൈതാശ്രമം കടവ് നവീകരണം ചൊവ്വാഴ്ച്ച പുനരാരംഭിക്കും

ആലുവ: അദ്വൈതാശ്രമം കടവ് നവീകരണം ചൊവ്വാഴ്ച്ച പുനരാരംഭിക്കും. അൻവർ സാദത്ത് എം.എൽ.എയുടെ ഇടപെടലിനെ തുടർന്നാണ് നടപടി. കടവ് പുനരുദ്ധാരണം ഇഴയുന്നത് സംബന്ധിച്ച് കഴിഞ്ഞ ദിവസം 'മാധ്യമം' വാർത്ത നൽകിയിരുന്നു. ഇക്കാര്യം ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് എം.എൽ.എ നിർമാണച്ചുമതലയുള്ള ഇറിഗേഷൻ ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടത്. അദ്ദേഹം ഇറിഗേഷൻ ഉദ്യോഗസ്ഥരെയും കരാറുകാരനെയും വിളിച്ചുവരുത്തി അദ്വൈതാശ്രമത്തിൽ യോഗം ചേരുകയും കടവ് സന്ദർശിക്കുകയും ചെയ്തു. യോഗത്തിൽ ചൊവ്വാഴ്​ച രാവിലെ മുതൽ പണി പുനരാരംഭിക്കാൻ തീരുമാനിച്ചു. ഫെബ്രുവരി 23ന് പണി തീർക്കാനാണ് യോഗം തീരുമാനിച്ചിട്ടുള്ളതെന്ന് എം.എൽ.എ പറഞ്ഞു. യോഗത്തിൽ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ ചൈതന്യ, ഇറിഗേഷൻ എക്സി.എൻജിനീയർ സന്ധ്യ, അസി. എൻജിനീയർ സുനിത, എ.എക്സ്.ഇ പ്രവീൺ ലാൽ എന്നിവർ പങ്കെടുത്തു. കടവ് നവീകരണം ആരംഭിച്ചിട്ട് ഒരു വർഷം പിന്നിട്ടിട്ടും പണി പൂർത്തീകരിക്കാതെ ഇറിഗേഷൻ വകുപ്പ് അലംഭാവം തുടരുകയായിരുന്നു. ക്യാപ്‌ഷൻ ea yas8 asramam kadav പുനരുദ്ധാരണം നിലച്ച ആലുവ അദ്വൈതാശ്രമം കടവ് ഇറിഗേഷൻ ഉദ്യോഗസ്ഥർക്കൊപ്പം അൻവർ സാദത്ത് എം.എൽ.എ സന്ദർശിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.