യാത്രാ ബോട്ട് പാത: എക്കലും ചളിയും നീക്കൽ പ്രവൃത്തികൾ ആരംഭിച്ചു

മട്ടാഞ്ചേരി: കൊച്ചി നിയോജക മണ്ഡലത്തിലെ മട്ടാഞ്ചേരി ജെട്ടി മുതൽ ഫോർട്ട്കൊച്ചി വരെയുള്ള യാത്രാ ബോട്ട് പാതയിലെ എക്കലും ചളിയും നീക്കം ചെയ്ത് ബോട്ട് ഗതാഗതം പുനഃസ്ഥാപിക്കാനുള്ള പ്രവൃത്തികൾ കെ.ജെ. മാക്സി എം.എൽ.എ ഉദ്ഘാടനം ചെയ്തു. മൂന്ന്​ റീച്ചുകളിലായി 1.80 കിലോമീറ്ററോളം നീളത്തിലാണ് പ്രവൃത്തി. അഞ്ചുകോടി എൺപത്തിയഞ്ച്​ ലക്ഷം രൂപ ചെലവിട്ടാണ് നടപ്പാക്കുന്നത്. ഇതോടെ ഫോർട്ട്കൊച്ചി, മട്ടാഞ്ചേരി, തോപ്പുംപടി തുടങ്ങിയ പ്രദേശങ്ങളിലേക്ക് ജലട്രാൻസ്പോർട്ടി‍ൻെറ ബോട്ട് ഗതാഗതം പുനരാരംഭിക്കുവാനാകും. നീക്കം ചെയ്യുന്ന എക്കലും ചളിയും പാമ്പായി മൂലയിലുള്ള കേരള ക്രിക്കറ്റ് സ്റ്റേഡിയത്തി‍ൻെറ ഉടമസ്ഥതയിലുള്ള പ്രദേശത്ത് നിക്ഷേപിക്കും. ടൗൺ പ്ലാനിങ്​ കമ്മിറ്റി ചെയർമാൻ എം.എച്ച്​.എം. അഷ്‌റഫ്‌, കൗൺസിലർ പി.എം. ഇസ്മുദ്ദീൻ, എം.എ. താഹ, എം.എ. ഹാഷിക്, ഇറിഗേഷൻ എക്സിക്യൂട്ടിവ് എൻജിനീയർ സന്ധ്യ, അസി. എൻജിനീയർ ഹാറൂൺ റഷീദ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.