വിളവെടുപ്പ് നടത്തി

കോതമംഗലം: അഖിലേന്ത്യ കിസാൻസഭ കോതമംഗലം മണ്ഡലം കമ്മിറ്റിയുടെ തരിശ്ശ് രഹിത ഭൂമി കാമ്പയി‍ൻെറ ഭാഗമായി കിസാൻസഭ കീരംപാറ പഞ്ചായത്ത് പ്രാദേശിക സഭയുടെ ആഭ്യമുഖ്യത്തിൽ നടത്തിയ കൃഷിയുടെ . ഡോ. പൗലോസ് മഞ്ഞമ്മേക്കുടിയുടെ ഒന്നേകാൽ ഏക്കർ സ്ഥലം കിസാൻ സഭ മണ്ഡലം കമ്മിറ്റി അംഗം പി.ഡി. എൽദോസ് പുളിക്കൽ പാട്ടത്തിനെടുത്താണ്​ കൃഷിചെയ്തത്. പാവൽ, പയർ, കുറ്റിപ്പയർ, തക്കാളി, വഴുതന എന്നീ ജൈവപച്ചക്കറികളുടെ വിളവെടുപ്പാണ് നടത്തിയത്. കിസാൻ സഭ മണ്ഡലം സെക്രട്ടറി എം.എസ്. അലിയാർ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. കൃഷി അസി. പി. എൽദോ, കിസാൻ സഭ നേതാക്കളായ കെ.പി. ജോയി, പി.ഡി. എൽദോസ്, എൻ.എ. മാത്യു, സജി പോൾ തുടങ്ങിയർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.