തിരുനിലത്ത് വിത്തുവിതച്ചു

കൂത്താട്ടുകുളം: കാൽ നൂറ്റാണ്ടായി തരിശുകിടന്ന തിരുമാറാടി പഞ്ചായത്തിലെ കാക്കൂർ പാടശേഖരത്തെ 25 ഏക്കറിൽ നെൽ കൃഷിയാരംഭിച്ചു. മനു രത്നം എന്ന വിത്താണ് വിതച്ചിരിക്കുന്നത്. കേരള ലാൻഡ്​​ ഡെവലപ്മെന്‍റ്​ കോർപറേഷൻ ചെയർമാൻ പി.വി. സത്യനേശൻ വിത്ത് വിത ഉദ്​ഘാടനം ചെയ്തു. തിരുമാറാടി പഞ്ചായത്ത് പ്രസിഡന്‍റ്​ രമ മുരളീധര കൈമൾ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ എം.എം. ജോർജ്, സഹകരണ ബാങ്ക് പ്രസിഡന്‍റ്​ അനിൽ ചെറിയാൻ, മുൻ പഞ്ചായത്ത്​ പ്രസിഡന്‍റ്​ ഒ.എൻ. വിജയൻ, ബ്ലോക്ക് പഞ്ചായത്ത്​ അംഗം കുഞ്ഞുമോൻ ഫിലിപ്പ്, സന്ധ്യമോൾ പ്രകാശ്, സുനി ജോൺസൺ, നെവിൻ ജോർജ് , ആതിര സുമേഷ്, സി.വി. ജോയി, അലീസ് ബിനു, കെ.കെ. രാജ്കുമാർ, ബീന ഏലിയാസ്, ടി.കെ. ജിജി, ജി. ഗീതു എന്നിവർ സംസാരിച്ചു. പ്രോജക്ട് എൻജിനീയർ കെ.എസ്. സുനിജ റിപ്പോർട്ട് അവതരിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.