തെറ്റായ വിവരങ്ങൾ: ചേംബർ ഓഫ് മുനിസിപ്പൽ ചെയർമാ‍െൻറ ഡയറി തിരിച്ചയച്ചു

തെറ്റായ വിവരങ്ങൾ: ചേംബർ ഓഫ് മുനിസിപ്പൽ ചെയർമാ‍ൻെറ ഡയറി തിരിച്ചയച്ചു കാക്കനാട്: തെറ്റായ വിവരങ്ങൾ ഉൾപ്പെടുത്തി ചേംബർ ഓഫ് മുനിസിപ്പൽ ചെയർമാൻ പ്രസിദ്ധീകരിച്ച ഡയറി തൃക്കാക്കര നഗരസഭ തിരിച്ചയച്ചു. ഡയറികൾ തിരികെ വിളിക്കണമെന്നും തെറ്റുതിരുത്തി പുതിയത് പ്രസിദ്ധീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് നഗരസഭയുടെ നടപടി. ദിവസങ്ങൾക്ക് മുമ്പ്​ ലഭിച്ച ഡയറിയിൽ വൈസ് ചെയർമാന് പകരം അച്ചടിച്ചിരുന്നത് മറ്റൊരു കൗൺസിലറുടെ പേരും വിവരങ്ങളുമായിരുന്നു. സംസ്ഥാനത്തെ വിവിധ നഗരസഭകളുടെ അധ്യക്ഷരുടെ കൂട്ടായ്മയാണ് ചേംബർ ഓഫ് മുനിസിപ്പൽ ചെയർമാൻ. സംസ്ഥാനതലത്തിൽ പ്രസിദ്ധീകരിച്ച് വിതരണം ചെയ്ത ഈ വർഷത്തെ ഡയറിയിൽ വൈസ് ചെയർമാൻ എന്ന നിലയിൽ എ.എ. ഇബ്രാഹിം കുട്ടിയുടെ പേരിനുപകരം മറ്റൊരു കൗൺസിലറായ രജനിയുടെ പേരായിരുന്നു നൽകിയത്. സമൂഹ മാധ്യമങ്ങളിൽ ഉൾപ്പെടെ ഇത് പ്രചരിച്ചതോടെ സംഭവം വിവാദമായി മാറിയിരുന്നു. അതിന് പിന്നാലെയാണ് നഗരസഭ ഡയറി തിരിച്ചയക്കാൻ തീരുമാനിച്ചത്. അതേസമയം, നഗരസഭയിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഡയറി തയാറാക്കിയതെന്നാണ് ചേംബർ ഓഫ് മുനിസിപ്പൽ ചെയർമാൻ അധികൃതരുടെ വാദം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.