അർഹമായ നഷ്ടപരിഹാരം നൽകണം -വെൽഫെയർ പാർട്ടി വെൽഫെയർ പാർട്ടി

കൊച്ചി: ആത്മഹത്യ ചെയ്ത മാല്യങ്കര കോയിക്കൽ സ്വദേശിയായ മത്സ്യത്തൊഴിലാളി സജീവ‍ൻെറ വസതി വെൽഫെയർ പാർട്ടി നേതാക്കൾ സന്ദർശിച്ചു. ജില്ല പ്രസിഡന്‍റ്​ ജ്യോതിവാസ് പറവൂർ, ജനറൽ സെക്രട്ടറി കെ.എച്ച്. സദഖത്ത്, വിമൻ ജസ്റ്റിസ് മൂവ്മെന്‍റ്​ സംസ്ഥാന വൈസ് പ്രസിഡന്‍റ്​ അസൂറ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സന്ദർശനം. മരണത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും കുടുംബത്തിന് അർഹമായ നഷ്ടപരിഹാരവും ജോലിയും നൽകണമെന്നും ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്‍റ്​ എം.യു. ഹാഷിം, മണ്ഡലം സെക്രട്ടറി നാസറുദ്ദീൻ, അഷറഫ് ​തോപ്പിലാൻ തുടങ്ങിയവരുമുണ്ടായിരുന്നു. ER KALA 1 WELFAl R PARTY സജീവ‍ൻെറ ഭാര്യയെ വെൽഫെയർ പാർട്ടി ജില്ല നേതാക്കൾ സന്ദർശിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.