മെയിൻ കനാലിൽ അറ്റകുറ്റപ്പണി ഊർജിതം

അങ്കമാലി: ഇടതുകര കനാലിലൂടെ ജലസേചനം പുനരാരംഭിക്കാൻ മെയിൻ കനാലിൽ ആരംഭിച്ച അറ്റകുറ്റപ്പണിയുടെ പുരോഗതി എം.എൽ.എ അടക്കമുള്ള ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ച് വിലയിരുത്തി. രണ്ടാഴ്ച മുമ്പാണ് ഇടതുകര കനാൽ ആരംഭിക്കുന്ന ഏഴാറ്റുമുഖം പ്രകൃതി ഗ്രാമം പരിസരത്ത് മെയിന്‍ കനാലി‍ൻെറ ഒരു ഭാഗം ചാലക്കുടി പുഴയിലേക്ക്​ നിലം പൊത്തിയത്. 2018ലെ പ്രളയത്തിലും പ്രദേശത്ത് കനാലി‍ൻെറ വലിയൊരു ഭാഗം ഇടിയുകയും മാസങ്ങളോളം ജലസേചനം മുടങ്ങുകയും ചെയ്തിരുന്നു. തുടർന്ന് താൽക്കാലിക പരിഹാരമെന്ന നിലയിൽ മണൽ ചാക്കുകള്‍ നിരത്തിയും മണ്ണ് നിക്ഷേപിച്ചുമായിരുന്നു ജലവിതരണം നടത്തിയത്. അതിനിടെയായിരുന്നു വീണ്ടും ഇടിച്ചിൽ. തുടർച്ചയായി ഇടതുകര കനാൽ തകരുന്നത്​ ഇരുകരയിലെയും ഹെക്ടർ കണക്കിന് കൃഷിയിടങ്ങളെയും ജലസേചന സംവിധാനങ്ങളെയും സാരമായി ബാധിച്ചിരുന്നു. തുടർന്ന് എം.എൽ.എയുടെ നിരന്തരമായ ഇടപെടലുകളാണ് പ്രശ്ന പരിഹാരത്തിന് വഴിവെച്ചത്. ഇടതുകര കനാലിലൂടെയുള്ള ജലസേചനം ഉടൻ പുനരാരംഭിക്കുമെന്ന് റോജി എം. ജോൺ എം.എൽ.എ പറഞ്ഞു. തകര്‍ന്ന ഭാഗം പൂര്‍ണമായും കോണ്‍ക്രീറ്റ് ചെയ്ത് പുനരുദ്ധരിക്കുന്ന പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ച് വരുകയാണ്. കറുകുറ്റി പഞ്ചായത്ത് പ്രസിഡന്‍റ്​ ലതിക ശശികുമാർ, മൂക്കന്നൂർ പഞ്ചായത്ത് പ്രസിഡൻറ് പോൾ പി. ജോസഫ്, പഞ്ചായത്ത്​ അംഗം കെ.പി. അയ്യപ്പൻ, കെ.പി. പോളി, ടി.എം. വർഗീസ്, ജലസേചന വകുപ്പ് അസി. എക്സി. എൻജിനീയർ ലാലി ജോർജ് എന്നിവരും സ്ഥലം സന്ദർശിച്ചു. EA ANKA 2 KANAL ഏഴാറ്റുമുഖം ഇടതുകര കനാലി‍ൻെറ പുനരുദ്ധാരണം വിലയിരുത്താൻ റോജി എം. ജോൺ എം.എൽ.എയും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.