വേതന കരാർ നീട്ടാനുള്ള ഫാക്ട് മാനേജ്മെന്‍റ്​ നീക്കത്തിനെതിരെ ജീവനക്കാർ

കളമശ്ശേരി: അർഹമായ ആനുകൂല്യങ്ങൾ ഉറപ്പാക്കാതെ, വേതന കരാർ അനന്തമായി നീട്ടിക്കൊണ്ട് പോകാനുള്ള ഫാക്ട് മാനേജ്മെന്‍റ്​- മന്ത്രാലയ ഗൂഢാലോചനയ്ക്കെതിരെ ജീവനക്കാർ പ്രതിഷേധ സൂചകമായി കാന്‍റീൻ ഭക്ഷണം ബഹിഷ്കരിച്ച് സമരം ശക്തമാക്കുന്നു. ഫാക്ട് എംപ്ലോയീസ് അസോസിയേഷനും, ഫാക്ട് വർക്കേഴ്സ് ഓർഗനൈസേഷനും സംയുക്തമായാണ് ബഹിഷ്കരണ ആഹ്വാനം നൽകിയത്. ഫാക്ടിൽ പ്രവർത്തിക്കുന്ന എല്ലാ ഓഫിസർ-തൊഴിലാളി-കരാർ-കാഷ്വൽ ജീവനക്കാരുടെയും സഹകരണം പ്രതീക്ഷിക്കുന്നതായി ഇരു യൂനിയനുകളുടെയും നേതൃത്വം അറിയിച്ചു. ഉന്നയിച്ചിട്ടുള്ള ആവശ്യങ്ങൾ അംഗീകരിച്ച്​ ഉഭയകക്ഷി കരാർ ഒപ്പ് വെക്കുവാൻ മാനേജ്മെന്‍റ്​ തയാറാകാത്ത പക്ഷം 25 ന് ഏകദിന സൂചന പണിമുടക്ക് നടത്തുമെന്നും നേതാക്കൾ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.