കർദിനാൾ മാർ ജോർജ് ആലഞ്ചേരി റോമിലേക്ക്

കാക്കനാട്: സീറോമലബാർ സഭയുടെ മേജർ ആർച്ബിഷപ്​ കർദിനാൾ മാർ ജോർജ് ആലഞ്ചേരി ചൊവ്വാഴ്ച റോമിലേക്ക് യാത്ര തിരിക്കും. പൗരസ്ത്യ സഭകൾക്കുവേണ്ടിയുള്ള വത്തിക്കാൻ കാര്യാലയത്തി‍ൻെറ പ്ലീനറി സമ്മേളനത്തിൽ പങ്കെടുക്കുന്നതിനാണ് പോകുന്നത്. 2021 ഒക്ടോബറിൽ നടത്താനിരുന്ന പ്ലീനറി കോവിഡ് പകർച്ചവ്യാധിയുടെ വ്യാപനംമൂലം 2022 ഫെബ്രുവരിയിലേക്ക് മാറ്റുകയായിരുന്നു. മുൻകൂട്ടി നിശ്ചയിച്ച വിഷയങ്ങളാണ് ചർച്ച ചെയ്യുന്നത്. സമ്മേളനത്തിനുശേഷം ഫെബ്രുവരി അവസാന ആഴ്​ച കർദിനാൾ മടങ്ങിയെത്തും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.