ഐ.എസ്.എം സംസ്ഥാന കാമ്പയിന് തുടക്കം

കോഴിക്കോട്: മതനിഷേധത്തിന്റെയും തീവ്രചിന്തകളുടെയും പിടിയിൽനിന്ന് യുവജനങ്ങളെ രക്ഷിക്കുന്നതിനു കൂട്ടായ മുന്നേറ്റം വേണമെന്ന് കെ.എൻ.എം സംസ്ഥാന പ്രസിഡന്റ് ടി.പി. അബ്ദുല്ലക്കോയ മദനി ആവശ്യപ്പെട്ടു. ഐ.എസ്.എം സംസ്ഥാന കാമ്പയിൻ കോഴിക്കോട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കമ്യൂണിസത്തിന്റെ കൂട്ടിൽ വളരുന്ന മതനിഷേധ ചിന്തകൾ ധാർമിക സദാചാരമൂല്യങ്ങളെ വെല്ലുവിളിക്കുകയാണ്. കോഓഡിനേഷൻ കമ്മിറ്റിയെ തള്ളിപ്പറയുന്നത് സമസ്ത പോലുള്ള ഉത്തരവാദപ്പെട്ട സംഘടനകൾക്ക് ചേർന്നതല്ലെന്നും അബ്ദുല്ലകോയ മദനി പറഞ്ഞു. നാലുമാസം നീളുന്ന കാമ്പയിൻ മേയ് അവസാനം സംസ്ഥാന സമ്മേളനത്തോടെ സമാപിക്കും. 'ഇസ്‌ലാം അതിരുകളില്ലാത്ത കാരുണ്യം, സുതാര്യമായ ദർശനം' എന്നതാണ് പ്രമേയം. ഐ.എസ്.എം സംസ്ഥാന പ്രസിഡന്റ്‌ ശരീഫ് മേലേതിൽ അധ്യക്ഷത വഹിച്ചു. കാമ്പയിന്റെ ഭാഗമായി പുറത്തിറക്കുന്ന സന്ദേശരേഖ, സംഘടക സമിതി ചെയർമാൻ അബ്ദുറസാഖ് കൊടുവള്ളി പ്രകാശനം ചെയ്തു. എ. സജീവൻ ഏറ്റുവാങ്ങി. കെ.എൻ.എം ജനറൽ സെക്രട്ടറി എം. മുഹമ്മദ്‌ മദനി, സെക്രട്ടറി ഡോ. എ.ഐ. അബ്ദുൽ മജീദ് സ്വലാഹി, അഹമ്മദ് അനസ് മൗലവി, ഐ.എസ്.എം സംസ്ഥാന വൈസ് പ്രസിഡന്റ്‌ നിസാർ ഒളവണ്ണ, ട്രഷറർ ഷബീർ കൊടിയത്തൂർ, സെക്രട്ടറി കെ.എം.എ അസീസ്, സി. മരക്കാരുട്ടി, റഹ്മത്തുല്ല സ്വലാഹി എന്നിവർ സംസാരിച്ചു. caption പടം ism ഐ.എസ്.എം സംസ്ഥാന കാമ്പയിൻ കെ.എൻ.എം സംസ്ഥാന പ്രസിഡന്റ് ടി.പി. അബ്ദുല്ലക്കോയ മദനി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.