ബഹുജന പ്രതിഷേധ സംഗമം

കോതമംഗലം: മീഡിയവൺ ചാനൽ സംപ്രേഷണ വിലക്കിനെതിരെ ചെറുവട്ടൂർ പൗരവലി നേതൃത്വത്തിൽ ചെറുവട്ടൂർ ഹൈസ്കൂൾ ജങ്​ഷനിൽ ബഹുജന പ്രതിഷേധം സംഘടിപ്പിച്ചു. കോതമംഗലം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്‍റ്​ പി.എ.എം. ബഷീർ ഉദ്ഘാടനം ചെയ്തു. എം.എം. ശംസുദ്ദീൻ നദവി മുഖ്യപ്രഭാഷണം നടത്തി. പൗരസമിതി ചെയർമാൻ ഖാലിദ് ചുണ്ടാട്ട് അധ്യക്ഷത വഹിച്ചു. നെല്ലിക്കുഴി പഞ്ചായത്ത്‌ 17ാം വാർഡ് അംഗം ഷറഫിയ ശിഹാബ്,18ാം വാർഡ് അംഗം ഷഹന ശരീഫ്, കെ.ഇ. ഹസ്സൻ (സി.പി.എം), മുഹമ്മദ്‌ കൊളത്താപ്പള്ളി (കോൺഗ്രസ്‌ ), പി.എ. ശിഹാബ് (മുസ്ലിംലീഗ്), സി.എ. യഹിയ (വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡന്‍റ്​), വി.എം. അലിയാർ (പി.ഡി.പി), യൂസഫ് കാമ്പത്ത് (സി.പി.ഐ ), സലിം ബാഖവി (എസ്.ഡി.പി.ഐ) എന്നിവർ സംസാരിച്ചു. EM KMGM 6 Sangama ചെറുവട്ടൂർ പൗരവലി നേതൃത്വത്തിൽ ചെറുവട്ടൂർ ഹൈസ്കൂൾ ജങ്​ഷനിൽ സംഘടിപ്പിച്ച ബഹുജന പ്രതിഷേധം കോതമംഗലം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്‍റ്​ പി.എ.എം. ബഷീർ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.