സ്വകാര്യ ബസ് സര്‍വിസുകള്‍ പ്രതിസന്ധിയിലെന്ന്​

കാലടി: കോവിഡി‍ൻെറ മൂന്നാം തരംഗം രൂക്ഷമായ സാഹചര്യത്തില്‍ മേഖലയിലെ സ്വകാര്യ ബസ് സര്‍വിസുകള്‍ വീണ്ടും പ്രതിസന്ധിയിലായതായി പ്രൈവറ്റ് ബസ് ഓപറേറ്റേഴ്‌സ് അസോസിയേഷന്‍ മേഖല പ്രസിഡന്‍റ്​ എ.പി. ജിബി, സെക്രട്ടറി ബി.ഒ. ഡേവിസ് എന്നിവര്‍ പറഞ്ഞു. കഴിഞ്ഞ നവംബര്‍, ഡിസംബര്‍ മാസത്തോടെ സ്ഥിതിഗതികള്‍ അൽപം മെച്ചപ്പെട്ടെങ്കിലും സര്‍ക്കാര്‍ നിബന്ധനകളും ജനങ്ങളുടെ മുന്‍കരുതലും മൂലം വീണ്ടും യാത്രക്കാര്‍ ഇല്ലാതായി. ഇതിനിടയില്‍ ട്രിപ്പുകള്‍ റദ്ദാക്കുന്നു എന്ന ചിലരുടെ പരാതിയുടെ പേരില്‍ വസ്തുതകള്‍ മനസ്സിലാക്കാതെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ വന്‍ തുക പിഴയായി ഈടാക്കിയ നടപടി അനവസരത്തിലാണെന്ന് ഭാരവാഹികള്‍ പറഞ്ഞു. സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കുന്നതിന് ജസ്റ്റിസ് രാമചന്ദ്രന്‍ കമീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന് അസോസിയേഷന്‍ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.