പ്ലൈവുഡ് ഫാക്ടറിക്ക് തീപിടിച്ചു

കാലടി : പഞ്ചായത്തിലെ പത്താം വാര്‍ഡ് മേക്കാലടിയില്‍ ​പ്ലൈവുഡ് ഫാക്ടറിക്ക് തീ പിടിച്ചു. രാവിലെ പതിനൊന്നിനാണ് സംഭവം. അങ്കമാലി, പെരുമ്പാവൂര്‍ എന്നിവിടങ്ങളില്‍ നിന്നെത്തിയ ആറ് അഗ്നിരക്ഷ സേനയാണ്​ മണിക്കൂറുകള്‍ നീണ്ട ശ്രമത്തില്‍ തീ അണച്ചത്. മേക്കാലടി സ്വദേശി മൂക്കുട റിയാസി‍ൻെറ ഉടമസ്ഥതയിലുള്ളതാണ് ഫാക്ടറി. രായമംഗലം സ്വദേശി ബേസ് പോളാണ് വാടകക്കെടുത്ത് ഫാക്ടറി നടത്തുന്നത്. ഉണങ്ങാത്ത പ്ലൈവുഡായതിനാല്‍ വന്‍ അപകടം ഒഴിവായി. ആറ് ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നതായി ഉടമ പറഞ്ഞു. ചിത്രം: പ്ലൈവുഡ് ഫാക്ടറിക്ക് തീപിടിച്ചത്​ അണക്കാന്‍ ശ്രമിക്കുന്ന അഗ്നിരക്ഷാ സേനാംഗങ്ങളും ഫാക്ടറിയിലെ ജീവനക്കാരും

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.