കെ.പി.എസ്​.ടി.എ ധർണ നടത്തി  നടത്തി

ആലുവ: ഫോക്കസ് ഏരിയ നിർണയത്തിലെ അപാകതകൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച്​ കേരളപ്രദേശ് സ്ക്കൂൾ ടീച്ചേഴ്സ് അസോസിയേഷ‍ൻെറ നേതൃത്വത്തിൽ എ.ഇ.ഒ ഓഫിസിന് മുന്നിൽ ധർണ നടത്തി. സംസ്ഥാന കമ്മിറ്റി അംഗം എം.എസ്. ഷക്കില ബീവി ഉദ്ഘാടനം ചെയ്തു. ഉപജില്ല പ്രസിഡ‍ൻെറ ടി.എ. മുരളി അധ്യക്ഷതവഹിച്ചു. വിദ്യാഭ്യാസ ജില്ല സെക്രട്ടറി ഷിബി ശങ്കർ, ഉപജില്ല ട്രഷറർ കെ.എസ്. വിവേക്, സുനിമോൾ എന്നിവർ സംസാരിച്ചു. ക്യാപ്ഷൻ ea yas2 kpsta കെ.പി.എസ്​.ടി.എ നേതൃത്വത്തിൽ ആലുവ എ.ഇ.ഒ ഓഫിസിനുമുന്നിൽ സംഘടിപ്പിച്ച ധർണ സംസ്ഥാന കമ്മിറ്റി അംഗം എം.എസ്. ഷക്കീല ബീവി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.