മലയിടംതുരുത്ത് കനാലിൽ കക്കൂസ് മാലിന്യം തള്ളി

കിഴക്കമ്പലം: മലയിടംതുരുത്ത് ഷാപ്പുംപടി കനാലില്‍ കക്കൂസ് മാലിന്യം ഉള്‍പ്പെടെ തള്ളുന്നതായി പരാതി. കഴിഞ്ഞ ദിവസം രാത്രിയാണ്​ സാമൂഹികവിരുദ്ധര്‍ കക്കൂസ് മലിന്യം തള്ളിയത്. മുമ്പും ഇത്തരത്തില്‍ പലപ്രാവശ്യം മാലിന്യം തള്ളിയതായി പരാതിയുണ്ടായിരുന്നു. ഈ കനാലില്‍ വ്യാപകമായി മാലിന്യം തള്ളുന്നത്​ ചൂണ്ടിക്കാട്ടി നാട്ടുകാര്‍ തടിയിട്ടപറമ്പ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇതുമൂലം പരിസരത്തെ കുടിവെള്ള സ്രോതസ്സുകളും മണ്ണും മലിനമാകുന്നതായും നാട്ടുകാര്‍ പറഞ്ഞു. മാലിന്യം പിന്നീട് കടമ്പ്രയാറിലേക്കാണ് എത്തിച്ചേരുന്നത്. പാടശേഖരങ്ങളിലേക്ക് വ്യാപകമായി മാലിന്യം എത്തിച്ചേരാന്‍ തുടങ്ങിയതോടെ കൃഷിയും നശിക്കുകയാണ്​. പടം. മലയിടംതുരുത്തില്‍ റോഡിലെ കാനയിലേക്ക് കക്കൂസ് മാലിന്യം തള്ളിയനിലയില്‍ (em +ea palli 1 kana)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.