കേസുകൾ പരിഗണിക്കുന്ന ദിവസം പള്ളിയിൽ പ്രാർഥനയുമായി ദിലീപ് പള്ളിയിൽ പ്രാർഥനയുമായി ദിലീപ്

ആലുവ: നിർണായകമായ രണ്ട് കേസുകൾ പരിഗണിക്കുന്ന ദിവസം പള്ളിയിൽ പ്രാർഥനയുമായി നടൻ ദിലീപ്. ചൂണ്ടി എട്ടേക്കർ സെന്റ് ജൂഡ് പള്ളിയിലാണ് ദിലീപ് എത്തിയത്. രാവിലെ 5.40ന് എത്തിയ ദിലീപ് നൊവേനയിലും പങ്കെടുത്തു. അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയതുമായി ബന്ധപ്പെട്ട കേസിൽ മുൻകൂർ ജാമ്യഹരജി ഹൈകോടതി പരിഗണിക്കാനിരിക്കുന്നതിനെ തുടർന്നാണ് വ്യാഴാഴ്ച പള്ളിയിലെത്തിയത്. കോടതിയിൽ ഹാജരാക്കിയിരുന്ന ഫോണുകൾ കോടതിയിൽ തുറക്കണമോയെന്ന കാര്യത്തിൽ ആലുവ കോടതിയും വ്യാഴാഴ്ച തീരുമാനമെടുക്കാനാണ് നിശ്ചയിച്ചിരുന്നത്. പള്ളിയിലെത്തിയ ദിലീപ് മെഴുകുതിരി കത്തിച്ചും മാല ചാർത്തിയും പ്രാർഥിച്ചു. ദിലീപ് പലപ്പോഴും ഇവിടെ പ്രാർഥനക്ക്​ എത്താറുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.