Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Feb 2022 12:23 AM GMT Updated On
date_range 4 Feb 2022 12:23 AM GMTകേസുകൾ പരിഗണിക്കുന്ന ദിവസം പള്ളിയിൽ പ്രാർഥനയുമായി ദിലീപ് പള്ളിയിൽ പ്രാർഥനയുമായി ദിലീപ്
text_fieldsbookmark_border
ആലുവ: നിർണായകമായ രണ്ട് കേസുകൾ പരിഗണിക്കുന്ന ദിവസം പള്ളിയിൽ പ്രാർഥനയുമായി നടൻ ദിലീപ്. ചൂണ്ടി എട്ടേക്കർ സെന്റ് ജൂഡ് പള്ളിയിലാണ് ദിലീപ് എത്തിയത്. രാവിലെ 5.40ന് എത്തിയ ദിലീപ് നൊവേനയിലും പങ്കെടുത്തു. അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയതുമായി ബന്ധപ്പെട്ട കേസിൽ മുൻകൂർ ജാമ്യഹരജി ഹൈകോടതി പരിഗണിക്കാനിരിക്കുന്നതിനെ തുടർന്നാണ് വ്യാഴാഴ്ച പള്ളിയിലെത്തിയത്. കോടതിയിൽ ഹാജരാക്കിയിരുന്ന ഫോണുകൾ കോടതിയിൽ തുറക്കണമോയെന്ന കാര്യത്തിൽ ആലുവ കോടതിയും വ്യാഴാഴ്ച തീരുമാനമെടുക്കാനാണ് നിശ്ചയിച്ചിരുന്നത്. പള്ളിയിലെത്തിയ ദിലീപ് മെഴുകുതിരി കത്തിച്ചും മാല ചാർത്തിയും പ്രാർഥിച്ചു. ദിലീപ് പലപ്പോഴും ഇവിടെ പ്രാർഥനക്ക് എത്താറുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story