ഇ.എസ്.ഐ ആനുകൂല്യം നിർത്തുന്നതിനുള്ള തീരുമാനം; എൻ.എച്ച്.എം ജീവനക്കാർ പ്രതിഷേധിച്ചു

കൊച്ചി: ദേശീയ ആരോഗ്യദൗത്യം ജീവനക്കാരുടെ ഇ.എസ്.ഐ ആനുകൂല്യം നിർത്തുന്നതിനുള്ള കേന്ദ്ര സർക്കാർ തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് എൻ.എച്ച്.എം എംപ്ലോയീസ് യൂനിയൻ(സി.ഐ.ടി.യു) പ്രതിഷേധ ദിനം സംഘടിപ്പിച്ചു. ഉത്തരവ് നടപ്പാക്കുമ്പോൾ ജില്ലയിലെ നാനൂറോളം എൻ.എച്ച്.എം ജീവനക്കാരുടെ ഇ.എസ്.ഐ ആനുകൂല്യം ഇല്ലാതാകും. പുതിയ മെഡിക്കൽ ഇൻഷുറൻസ് പദ്ധതിയുടെ മറവിൽ തുച്ഛമായ വേതനം കൈപ്പറ്റി ജോലി ചെയ്യുന്ന എൻ.എച്ച്.എം ജീവനക്കാരുടെ ആനുകൂല്യം നിർത്തലാക്കാനുള്ള ഉത്തരവ് കൂടിയാലോചനകളില്ലാതെ നടപ്പാക്കാൻ തീരുമാനിച്ച എൻ.എച്ച്.എം മിഷൻ ഡയറക്ടറുടെ നടപടിയിലും യോഗം പ്രതിഷേധിച്ചു. ദേശീയ ആരോഗ്യദൗത്യം ജില്ല ഓഫിസിന് മുന്നിൽ ബാഡ്ജ് ധരിച്ച് നടന്ന പ്രതിഷേധ കൂട്ടായ്മയിൽ ജില്ല സെക്രട്ടറി പി.കെ. സജീവ്, സംസ്ഥാന ട്രഷറർ ഡോ. ഹിത, യൂനിയൻ മേഖല സെക്രട്ടറി മുഹമ്മദ് ഹൻഷാദ്, ജില്ല ട്രഷറർ ശിവപ്രസാദ് എന്നിവർ സംസാരിച്ചു. ജില്ലയിലെ വിവിധ ആരോഗ്യസ്ഥാപനങ്ങളിലെ എൻ.എച്ച്.എം ജീവനക്കാർ പ്രതിഷേധ സൂചകമായി ബാഡ്ജ് ധരിച്ച് ജോലിക്ക് ഹാജരായി. ഫോട്ടോ EC NHM ഇ.എസ്.ഐ ആനുകൂല്യം നിർത്തുന്നതിനുള്ള കേന്ദ്ര തീരുമാനത്തിനെതിരെ ദേശീയ ആരോഗ്യദൗത്യം ജീവനക്കാർ ജില്ല ഓഫിസിന് മുന്നിൽ നടത്തിയ പ്രതിഷേധ കൂട്ടായ്മ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.