കളഞ്ഞുപോയ പഴ്സ് ഉടമസ്ഥനിലെത്തിച്ച് തെരുവുനായ്​

വൈപ്പിൻ: ബീച്ചിൽ കളഞ്ഞുപോയ വിദേശിയുടെ പഴ്സ് ഉടമസ്ഥനിൽ തിരിച്ചെത്തിച്ച് കേശു എന്ന നായ്​. ബുധനാഴ്ച ചാത്തങ്ങാട് ബീച്ചിൽ സന്ദർശനം നടത്തിയ വിദേശി കുടുംബത്തിന്റെ എ.ടി.എം, ഐ.ഡി കാർഡുകൾ പണം അടങ്ങുന്ന പഴ്സ് നഷ്ടപ്പെട്ടിരുന്നു. വൈകീട്ടോടെ ബീച്ചിൽ ആളൊഴിഞ്ഞ ഭാഗത്തുനിന്ന് പഴ്സ് ലഭിച്ച നായ്​ ഉടൻ ബദരിയ്യ മസ്ജിദിന് സമീപം കുട്ടികളുടെ ഫുട്ബാൾ ഗ്രൗണ്ടിൽ കൊണ്ടുവന്നിടുകയും കുട്ടികൾ ശ്രദ്ധിക്കുന്നില്ലെന്ന് കണ്ടപ്പോൾ പഴ്സിലെ പണം പുറത്തേക്കിട്ട് ഉച്ചത്തിൽ കുരക്കുകയുമായിരുന്നു. ഇതുകണ്ട കുട്ടികൾ തൊട്ടടുത്ത് നിന്നിരുന്നവരെ വിവരം അറിയിച്ചു. അവർ വന്ന്​ പരിശോധിച്ചപ്പോഴാണ് പഴ്സ് വിദേശിയുടേതാണെന്ന് മനസ്സിലാക്കുന്നത്. ഉടൻ അദ്ദേഹത്തെ വിവരമറിയിക്കുകയും പഴ്സ് കൈമാറുകയും ചെയ്തു. ബീച്ചിലെ മത്സ്യബന്ധന ഉപകരണങ്ങളുടെ സംരക്ഷണച്ചുമതല വഹിക്കുന്നതും കേശുവാണെന്ന് നാട്ടുകാർ പറയുന്നു. Kesu ചാത്തങ്ങാട് ബീച്ചിൽ കളഞ്ഞുപോയ വിദേശിയുടെ പഴ്സ് കണ്ടെടുത്ത നായ്​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.