കൊച്ചിൻ കാൻസർ സെന്‍റർ: കെട്ടിടനിർമാണം പുരോഗതിയിൽ

കളമശ്ശേരി: മധ്യകേരളത്തിൽ കാൻസർ രോഗികൾക്ക് ഏറെ പ്രതീക്ഷ നൽകി തുടക്കംകുറിച്ച്​, അഞ്ച് വർഷം പിന്നിട്ട കൊച്ചിൻ കാൻസർ സെന്‍ററിന്‍റെ പുതിയ കെട്ടിടനിർമാണം പുരോഗതിയിൽ. ചികിത്സരംഗത്ത് ഏറെ മുന്നേറുന്ന സ്ഥാപനം 2016 നവംബറിലാണ്​ തുടക്കംകുറിച്ചത്​. ഇതിനകം ഒ.പി യിൽ ഏഴായിരത്തോളം പേർ ചികിത്സതേടി. 280ലേറെ പേർക്ക് വൻകുടലിലും വയറിലുമടക്കം ശസ്ത്രക്രിയ നടത്തി. 2017ലാണ് കീമോതെറപ്പി ആരംഭിച്ചത്. ഇതുവരെ 5600ലേറെ കീമോ ചികിത്സ നൽകി. പുനരധിവാസ ക്ലിനിക്കുകൾ കഴിഞ്ഞ ആറുമാസത്തിനിടെ ഏഴെണ്ണം തുറന്നതായി ഡയറക്ടർ ഡോ. ബാലഗോപാൽ പറഞ്ഞു. വിവിധ സർക്കാർ പദ്ധതികളിൽ പൂർണമായും സൗജന്യമായാണ് ചികിത്സകൾ നൽകുന്നത്. നിർമാണത്തിനിടെ തകർന്നുവീണതിനെ തുടർന്ന് ഇടക്ക് നിലച്ചുപോയ സെന്ററിന്റെ കെട്ടിട നിർമാണച്ചുമതല പുതിയ കമ്പനിയെ ഏൽപിച്ചതോടെ നിർമാണവേഗതയിൽ പുരോഗതിയുണ്ട്​. 280 പേർ വരെ നിലവിൽ ഇവിടെ പണിയെടുക്കുന്നുണ്ട്​. തകർന്ന ഭാഗങ്ങൾ പുനർനിർമിച്ച് മൂന്നാം നിലയുടെ നിർമാണം തുടരുകയാണ്. രാജസ്ഥാനിലെ ജെതൻ കൺസ്​ട്രക്​ഷൻ കമ്പനി 2021 ഡിസംബർ ഒന്നിനാണ്​ പുതിയ കരാർ ഏറ്റെടുത്തത്. 6.08 ലക്ഷം സ്ക്വയർഫീറ്റിൽ നിർമിക്കുന്ന ആദ്യഘട്ടം 2023 നംവമ്പർ 30ന് പൂർത്തിയാക്കാനാണ് ലക്ഷ്യം. ആദ്യഘട്ടം നിർമാണം പൂർത്തിയാകുമ്പോൾ 252 രോഗികളെ കിടത്തിച്ചികിത്സിക്കാനുള്ള സൗകര്യവും 80 ഐ.സി.യു, യൂനിറ്റും 10 ഓപറേഷൻ തിയറ്ററും ഉണ്ടാകും. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി ഇൻകലിന്‍റെ മേൽനോട്ടത്തിൽ 162 കോടി രൂപ ചെലവഴിച്ചാണ് ആദ്യഘട്ട നിർമാണം നടത്തുന്നത്. നിർമാണത്തിലെ അപാകതകൾ ചൂണ്ടിക്കാണിച്ചാണ് ആദ്യ കരാർ കമ്പനിയെ ഒഴിവാക്കിയത്. ER KALA I CANCERCENTR കളമശ്ശേരി ഗവ. മെഡിക്കൽ കോളജ് കാമ്പസിൽ നിർമാണം പു​രോഗമിക്കുന്ന കൊച്ചിൻ കാൻസർ റിസർച് സെന്‍റർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.