വാഴക്കാല വില്ലേജ് ഓഫിസറെ മാറ്റിയത് ബി.ടി.ആറിലെ പിഴവുമായി ബന്ധപ്പെട്ട്​

കാക്കനാട്: വാഴക്കാല വില്ലേജ് ഓഫിസർ സി. സജീവ് കുമാറിനെ സ്ഥലം മാറ്റിയത് എറണാകുളം എ.ഡി.എം എസ്. ഷാജഹാന്റെ നിർദേശത്തെ തുടർന്ന്. തൃക്കാക്കര നഗരസഭ പരിധിയിലെ വയൽ നികത്തലുമായി ബന്ധപ്പെട്ട് വില്ലേജ് ഓഫിസർക്ക് പിഴവ് സംഭവിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് സ്ഥലംമാറ്റിയതെന്നാണ് വിവരം. വാഴക്കാല വില്ലേജ് ഓഫിസ് പരിധിയിൽ വരുന്ന താണപാടം ഭാഗത്ത് കുറച്ചുദിവസം മുമ്പ് വയൽ നികത്തിയിരുന്നു. രേഖകളിൽ ഈ ഭാഗം പുരയിടം ആണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സ്ഥലമുടമ പാടം നികത്തിയത്. എന്നാൽ, ഇത് സംബന്ധിച്ച പരാതികൾ ലഭിച്ച പശ്ചാത്തലത്തിൽ എ.ഡി.എമ്മിന്റെ നിർദേശപ്രകാരം ഫോർട്ട്​കൊച്ചി ആർ.ഡി ഓഫിസ് നടത്തിയ പരിശോധനയിൽ ഭൂമിയുടെ അടിസ്ഥാന രേഖയായി കണക്കാക്കപ്പെടുന്ന ബി.ടി.ആറിൽ (ബേസിക് ടാക്സ് രജിസ്റ്റർ) പിഴവുണ്ടായതായി കണ്ടെത്തുകയും വയൽ നികത്തൽ നിർത്തിക്കുകയും ചെയ്തിരുന്നു. അതിന് പിന്നാലെയാണ് പിഴവ് ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയത്. കിഫ്‌ബിയുടെ സ്പെഷൽ തഹസിൽദാർ ഓഫിസിൽ ഹെഡ് ക്ലർക്ക് ആയാണ് പുതിയ നിയമനം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.