ചികിത്സ സഹായം നൽകി

കോതമംഗലം: രാഷ്ട്രപതിയുടെ ഉത്തമ ജീവന്‍ രക്ഷാ പുരസ്കാരത്തിന് അര്‍ഹനായ അല്‍ഫാസിനെ പി.ഡി.പി നെല്ലിക്കുഴി പഞ്ചായത്ത് കമ്മിറ്റി അനുമോദിച്ചു.ഓലിപ്പാറ വീട്ടിലെത്തി ഉപഹാരം നല്‍കി. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്‍റ്​ ഖാദര്‍ ആട്ടായം,സെക്രട്ടറി അഷറഫ് ബാവ , കുഞ്ഞുമുഹമ്മദ് കാനാക്കുഴി, ടി.എം.സിറാജ് , കെ.എം. ഉമ്മര്‍ , കെ.എം.സൈഫുദ്ദീന്‍ , ഷാജി ഊരംകുഴി,ഷിയാസ് കുരുംബിനാംപാറ , കെ.ഇ.റഹീം തുടങ്ങിയവര്‍ പങ്കെടുത്തു. ചെറുവട്ടൂര്‍ ഊരംകുഴിയില്‍ രോഗബാധിതനായി ചികിത്സയില്‍ കഴിയുന്ന വ്യക്തിക്ക് 'സാന്ത്വനം2022' പദ്ധതിയുടെ ഭാഗമായി ചികിത്സ സഹായം നല്‍കി. രോഗിയെ വീട്ടില്‍ സന്ദര്‍ശിച്ച് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്‍റ്​ ഖാദര്‍ ആട്ടായം സഹായം കൈമാറി.പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികള്‍ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.