നന്മ ഗ്രാമം പദ്ധതിക്ക് ഇന്ന് തുടക്കംകുറിക്കും നൻമ ഗ്രാമം പദ്ധതിക്ക് ഇന്ന് തുടക്കം കുറിക്കും കളമശ്ശേരി മണ്ഡലത്തിലെ പിന്നാക്ക വിഭാഗം ഹൗസിങ്ങ് കോളനികളുടെ സമഗ്ര നവീകരണ പരിപാടി

കരുമാല്ലൂർ: കളമശ്ശേരി മണ്ഡലത്തിലെ പിന്നാക്ക വിഭാഗം ഹൗസിങ് കോളനികളുടെ നവീകരണം ലക്ഷ്യമിട്ടുള്ള സംയോജിത പദ്ധതിക്ക് തിങ്കളാഴ്ച തുടക്കമാകും. നന്മഗ്രാമം എന്ന് പേരിട്ട പദ്ധതി കരുമാല്ലൂർ പഞ്ചായത്തിലെ മാമ്പ്ര നാല് സൻെറ്​ കോളനിയിൽ വ്യവസായമന്ത്രി പി. രാജീവ് ഉദ്ഘാടനം നിർവഹിക്കും. മന്ത്രിയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന പദ്ധതിയുടെ പൈലറ്റ് പ്രോജക്ടാണ് മാമ്പ്ര നാല് സൻെറ്​ കോളനിയിലേത്. പ്രദേശത്തെ അടിസ്ഥാനസൗകര്യ പുരോഗതിയും ജനതയുടെ ജീവിത ഗുണമേന്മ മെച്ചപ്പെടുത്തലും ലക്ഷ്യമിട്ടാണ് പദ്ധതി. സംസ്ഥാന ചരിത്രത്തിലാദ്യമായാണ് ഇത്രയും വിപുല വിധത്തിൽ ഹൗസിങ് കോളനികളുടെ നവീകരണത്തിന്​ പദ്ധതി തയാറാക്കുന്നത്. കൊച്ചിയിലെ സി.എസ്.ഇ.എസ് ആണ് പദ്ധതിയുടെ ഗവേഷണപ്രവർത്തനങ്ങളും രൂപവത്​കരണവും നിർവഹിക്കുന്നത്. 43 വീടുള്ള ഈ ഹൗസിങ് കോളനി നവീകരണത്തിന്​ ഓരോ വീടിനും അനുയോജ്യ മൈക്രോപ്ലാൻ തയാറാക്കും. നിലവിൽ കോളനിയിലുള്ള അംഗൻവാടിയെ സ്മാർട്ട്​ അംഗൻവാടിയാക്കി ഉയർത്തും. ഇവിടെ പ്രവർത്തനരഹിതമായ വിജ്ഞാനകേന്ദ്രം സ്ത്രീകളുടെ വിനോദകേന്ദ്രമാക്കി മാറ്റാനും തീരുമാനിച്ചിട്ടുണ്ട്. ഉദ്ഘാടന സമ്മേളനത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീലത ലാലു അധ്യക്ഷത വഹിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.