ലോക ആൻറി മൈക്രോബിയൽ വാരാചാരണം സംഘടിപ്പിച്ചു

അങ്കമാലി: നഗരസഭയുടെയും താലൂക്ക്​ ആശുപത്രിയുടെയും ആഭിമുഖ്യത്തിൽ ആരോഗ്യരംഗത്ത് ആൻറിബയോട്ടിക് മരുന്നുകളുടെ പ്രാധാന്യവും ഉപയോഗവും സംബന്ധിച്ച്​ അവബോധം സൃഷ്​ടിക്കുക ലക്ഷ്യത്തോടെ ആൻറി മൈക്രോബിയൽ വാരാചാരണം സംഘടിപ്പിച്ചു. മുനിസിപ്പൽതല ഉദ്‌ഘാടനം നഗരസഭ ഉപാധ്യക്ഷ റീത്ത പോൾ നിർവഹിച്ചു. ഡോ. ജീന സൂസൻ ജോർജ്​ ക്ലാസ് നയിച്ചു. അങ്കമാലി താലൂക്ക്​ ആശുപത്രി സൂപ്രണ്ട് ഡോ. നസീമ നജീബ് അധ്യക്ഷത വഹിച്ചു. നഴ്സിങ് സൂപ്രണ്ട് റോസിലി, പി.ആർ.ഒ പി.കെ. സജീവ്, ഹെൽത്ത് സൂപ്പർവൈസർ ഷംസുദ്ദീൻ, അങ്കിത തുടങ്ങിയവർ സംസാരിച്ചു. EA ANKA 2 VARAJARANAM അങ്കമാലി നഗരസഭയുടെയും താലൂക്ക്​ ആശുപത്രിയുടെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ലോക ആൻറി മൈക്രോബിയൽ വാരാചാരണം നഗരസഭ ഉപാധ്യക്ഷ റീത്ത പോൾ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.