പറവൂരിൽ കൊടിമരങ്ങൾ നീക്കംചെയ്തില്ല; കോടതി ഉത്തരവ് അവഗണിച്ചു

പറവൂർ: റോഡരികിൽ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള എല്ലാ കൊടിമരങ്ങളും കൊടിതോരണങ്ങളും 25നകം നീക്കം ചെയ്യണമെന്ന ഹൈകോടതി ഉത്തരവ് പറവൂരിൽ നടപ്പായില്ല. കൊടിമരങ്ങൾ സ്ഥാപിച്ചവർതന്നെ നീക്കംചെയ്യണമെന്നും അല്ലാത്തപക്ഷം അവരുടെ ചെലവിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നീക്കം ചെയ്യണമെന്നുമാണ് ഹൈകോടതി നിർദേശിച്ചത്. എന്നാൽ, ഇത് രണ്ടും സംഭവിക്കാതെ അവസാന ദിവസം ഇന്നലെ കടന്നുപോയി. ഹൈകോടതി ഉത്തരവിനെത്തുടർന്ന് അനധികൃത കൊടിമരങ്ങൾ സ്ഥാപിച്ചവർതന്നെ 25നകം നീക്കംചെയ്യണമെന്ന് നഗരസഭ സെക്രട്ടറി പത്രങ്ങളിലുടെ അറിയിപ്പ് നൽകിയിരുന്നു. എന്നാൽ, സ്വയം നീക്കാൻ അരും തയാറായില്ല. ഉത്തരവ് നടപ്പാക്കുന്നതി​ൻെറ ഭാഗമായി ജീവനക്കാരെ ഉപയോഗിച്ച് കൊടിമരങ്ങൾ മാറ്റാൻ നഗരസഭയും ശ്രമിച്ചില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.