സംഗീതപ്രേമികൾക്ക് ആസ്വാദനമായി നേവൽ ബാൻഡ്

ഫോർട്ട്‌ കൊച്ചി: നാവിക വാരാഘോഷ ഭാഗമായി ഫോർട്ട്‌ കൊച്ചിയിൽ ദക്ഷിണ നാവിക കമാൻഡിന്​ കീഴിൽ പ്രവർത്തിക്കുന്ന ഐ.എൻ.എസ് ദ്രോണാചാര്യയുടെ ആഭിമുഖ്യത്തിൽ ഇന്ത്യൻ നേവൽ സിംഫോണിക് ബാൻഡ് സംഗീതപരിപാടി നടന്നു. നാവികസേന സംഗീതവിഭാഗത്തിലെ 29 അംഗങ്ങളാണ് സംഗീതനിശയിൽ പങ്കെടുത്തത്. ഇന്ത്യൻ, വെസ്​റ്റേൺ, ക്ലാസിക്കൽ പുതിയതും പഴയതുമായ ഹിറ്റ്‌ ഗാനങ്ങളുടെ ആവിഷ്കാരം സംഗീതപ്രേമികളെ ആകർഷിച്ചു. മലയാളം, ഹിന്ദി, ഇംഗ്ലീഷ് ഗാനങ്ങൾ വാദ്യ ഉപകരണങ്ങളിലൂടെ മീട്ടിയപ്പോൾ ശ്രോതാക്കൾക്കും ആസ്വാദനത്തിന് വഴിയൊരുക്കി. ഐ.എൻ.എസ് ദ്രോണാചാര്യ കമാൻഡിങ്​ ഓഫിസർ വി.ഇസഡ്. ജോബ് മുഖ്യ അതിഥിയായിരുന്നു. ലെഫ്. കമാൻഡർ പ്രദീപ്‌ കുമാർ നേതൃത്വം നൽകി. ചിത്രം: ഫോർട്ട്​കൊച്ചിയിൽ നാവികവാരാഘോഷത്തോടനുബന്ധിച്ച് നടന്ന സംഗീത ബാൻഡ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.