ഓട്ടോഡ്രൈവർ അഷ്കറിനെ ആദരിച്ചു

ഫോർട്ട്‌കൊച്ചി: ഫോർട്ട്‌കൊച്ചിയിലെ കുട്ടികളുടെ പാർക്കിൽ അമ്മ ഉപേക്ഷിച്ച കുഞ്ഞിനെ രക്ഷിച്ച്​ സുരക്ഷിത കരങ്ങളിൽ എത്തിച്ച ഓട്ടോ ഡ്രൈവർ മട്ടാഞ്ചേരി സ്വദേശി എം.എ. അഷ്‌കറിനെ കെ.സി.ബി.സി പ്രൊ ലൈഫ് സമിതി ആദരിച്ചു. ഫോർട്ട്‌കൊച്ചി ഓട്ടോസ്​റ്റാൻഡിൽ നടന്ന ചടങ്ങിൽ പ്രസിഡൻറ്​ ജോൺസൻ സി. എബ്രഹാം മെമ​േൻറായും ആനിമേറ്റർ സാബു ജോസ് ബോക്കെയും നൽകി. ചിത്രം.: ഓട്ടോ ഡ്രൈവർ അഷ്കറിനെ ആദരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.