യു.പിയിൽ യോഗിയുടെ ഏകാധിപത്യ ഭരണം -ബെന്നി ബഹനാൻ

കൊച്ചി: ഭരണഘടന അനുശാസിക്കുന്നതല്ല യു.പിയിൽ നടക്കുന്നതെന്നും ക്രിമിനൽ നടപടിക്രമങ്ങൾ ബാധകമല്ലാത്ത സംസ്ഥാനമായി അവിടം മാറിയെന്നും ബെന്നി ബഹനാൻ എം.പി. യോഗി ആദിത്യനാഥ​ിൻെറ ഏകാധിപത്യ ഭരണമാണ് നടക്കുന്നത്​. രാജ്യമെമ്പാടും ഇതിനെതിരെ ശക്തമായ പ്രതിഷേധങ്ങൾ ഉയരണമെന്നും അദ്ദേഹം പറഞ്ഞു. കർഷകരെ ദാരുണമായി കൊല ചെയ്തതിൽ പ്രതിഷേധിച്ചും അജയ് മിശ്രയുടെ രാജി ആവശ്യപ്പെട്ടും ജില്ല കോൺഗ്രസ്​​ കമ്മിറ്റി എറണാകുളം ബി.എസ്​.എൻ.എൽ ഓഫിസിന്​ മുന്നിൽ സംഘടിപ്പിച്ച സത്യഗ്രഹ സമരം ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡി.സി.സി പ്രസിഡൻറ് മുഹമ്മദ് ഷിയാസ് അധ്യക്ഷത വഹിച്ചു. കെ.പി.സി.സി വൈസ് പ്രസിഡൻറ് കെ.പി. ധനപാലൻ, ജനറൽ സെക്രട്ടറിമാരായ വി.ജെ. പൗലോസ്, അബ്​ദുൽ മുത്തലിബ്, ദീപ്തി മേരി വർഗീസ്, ജെയ്സൺ ജോസഫ്, നേതാക്കളായ എൻ. വേണുഗോപാൽ, ഡൊമിനിക് പ്രസ​േൻറഷൻ, വി.പി. സജീന്ദ്രൻ, ലൂഡി ലൂയിസ്, ഐ.കെ. രാജു, കെ.എം. സലിം, ടോണി ചമ്മണി, ജെബി മേത്തർ, അബ്​ദുൽ ലത്തീഫ്, മനോജ് മൂത്തേടൻ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.