ജയന്തി രോഹു മത്സ്യക്കുഞ്ഞുങ്ങൾ വിൽപനക്ക്

കൊച്ചി: ദേശീയ കാർഷിക ഗവേഷണ കൗൺസിലിന് കീഴിൽ ഒഡിഷയിലെ കേന്ദ്ര ശുദ്ധജല മത്സ്യഗവേഷണ സ്ഥാപനം വികസിപ്പിച്ച കാർപ്പ് ഗണത്തിൽപെടുന്നതും വളർച്ചനിരക്ക് കൂടിയതുമായ ജയന്തി രോഹു മത്സ്യക്കുഞ്ഞുങ്ങൾ എറണാകുളം കൃഷി വിജ്ഞാന കേന്ദ്രത്തി​ൻെറ (കെ.വി.കെ) ഉപഗ്രഹ വിത്തുൽപാദന യൂനിറ്റിൽ വിപണത്തിന് തയാറായിട്ടുണ്ട്. ഒരു സൻെറിൽ 40 കുഞ്ഞുങ്ങളെയാണ് വളർത്താൻ കഴിയുക. അഞ്ച്​ മുതൽ ഏഴ്​ സെ.മീവരെ വലുപ്പമുള്ള 100 കുഞ്ഞുങ്ങൾ അടങ്ങിയ ഒരു യൂനിറ്റിന് 575 രൂപയാണ് വില. ആവശ്യക്കാർ 8281757450 നമ്പറിൽ ബന്ധ​െപ്പടുക.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.