കസേര കാണാനില്ല, എടുത്തത് ഉദ്യോഗസ്ഥരെന്ന്

കാക്കനാട്: എറണാകുളം ആർ.ടി ഓഫിസിന് മുന്നിലെ ഇരിപ്പിടങ്ങൾ കാണ്മാനില്ല. വിവിധ ആവശ്യങ്ങൾക്ക് എത്തുന്ന പൊതുജനങ്ങൾക്ക് ഉപയോഗിക്കാനായി ഇട്ടിരുന്ന ഇരിപ്പിടങ്ങൾ ആണ് ദിവസങ്ങളായി കാണാതായത്. അതേസമയം മോട്ടോർ വാഹന വകുപ്പിലെ ജീവനക്കാരാണ് 'എടുത്തതെന്നാണ്​' പരാതി. ആർ.ടി.ഒയുടെയും ജോയൻറ്​ ആർ.ടി.ഒയുടെയും മുറികൾക്ക് മുന്നിലായി നടവഴി മുടക്കാതെ അരമതിലിനോട് ചേർന്നായിരുന്നു ഇവ ഇട്ടിരുന്നത്. വിവിധ ആവശ്യങ്ങൾക്കായി നിരവധി പേരാണ് ദിവസേന ഇവിടെ എത്തുന്നത്. ഇരിക്കാൻ സ്ഥലമില്ലാത്തതിനാൽ വലിയ വരിയാണ് ഓഫിസിന് മുന്നിൽ ഉണ്ടാകുന്നത്. അതേസമയം കസേര എടുത്തത് ജീവനക്കാർ തന്നെയാണെന്നാണ് വിവരം. ആർ.ടി. ഓഫിസിൽ നടന്ന ഒരു ചടങ്ങിന് ആവശ്യത്തിന് ഇരിപ്പിടങ്ങൾ ഇല്ലാതെ വന്നതോടെ തൽക്കാലത്തേക്ക് എടുത്തതാണത്രേ. എന്നാൽ, പരിപാടി കഴിഞ്ഞിട്ടും തിരിച്ചിടാതെ വരികയായിരുന്നു. ഫോട്ടോ: er kkd rto എറണാകുളം ആർ.ടി ഓഫിസിൽ സന്ദർശകർക്കുണ്ടായിരുന്ന ഇരിപ്പിടം കാണാതെ വന്നതോടെ ഉണ്ടായ നീണ്ട നിര

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.