അർബുദബാധിതരായ കുട്ടികൾക്ക്​​ സഹായവുമായി ജോയ് ആലുക്കാസ് ഫൗണ്ടേഷന്‍

കൊച്ചി: അർബുദബാധിതരായ കുട്ടികൾക്ക്​ സഹായഹസ്തവുമായി ജോയ് ആലുക്കാസ് ഫൗണ്ടേഷന്‍. മുക്കം എം.വി.ആര്‍ കാന്‍സര്‍ കെയര്‍ ആശുപത്രിയിലെ യുവ ഡോക്ടര്‍മാരുടെ സഹകരണത്തോടെ നടത്തുന്ന പദ്ധതിയിൽ 25 അർബുദബാധിതർക്ക്​ ഓരോ ലക്ഷം രൂപ വീതമാണ്​ ഫൗണ്ടേഷന്‍ സഹായം നൽകുന്നത്​. ആയതിലേക്കുള്ള ആദ്യ ചെക്ക് ജോയ് ആലുക്കാസ് ഫൗണ്ടേഷന്‍ ചീഫ് കോഓഡിനേറ്റര്‍ പി.പി. ജോസ്, ന്യൂറോ ബാസ്‌റ്റോമ എന്ന ഗുരുതരരോഗം ബാധിച്ച കുട്ടിയുടെ കുടുംബത്തിന് കൈമാറി. അർബുദ ചികിത്സാരംഗത്തെ വിദഗ്​ധരായ ഡോ. യാമിനി കൃഷ്ണന്‍, ഡോ. ഗസല്‍, ഡോ. വി.പി. കൃഷ്ണന്‍ തുടങ്ങിയവർ സന്നിഹിതരായിരുന്നു. JOYALUKKAS FOUNDATION- CHILD CANCER PR പടം/ADVT. ജോയ് ആലുക്കാസ് ഫൗണ്ടേഷന്‍ ചീഫ് കോഓഡിനേറ്റര്‍ പി.പി. ജോസ്, ന്യൂറോ ബാസ്‌റ്റോമ എന്ന ഗുരുതര രോഗം ബാധിച്ച കുട്ടിയുടെ കുടുംബത്തിന് ചെക്ക് കൈമാറുന്നു. ഡോ. യാമിനി കൃഷ്ണന്‍, ഡോ. ഗസല്‍, ഡോ. വി.പി. കൃഷ്ണന്‍ തുടങ്ങിയവര്‍ സമീപം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.