വീട്ടമ്മ മരിച്ചനിലയിൽ

തിരുവല്ല: തനിച്ചുതാമസിച്ചിരുന്ന വീട്ടമ്മയെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. വളഞ്ഞവട്ടം മുട്ടത്തുചിറയിൽ വീട്ടിൽ ഓമനയാണ് (60) മരിച്ചത്. ആലംതുരുത്തിയിൽ താമസിക്കുന്ന മകൻ വീട്ടിലെത്തിയപ്പോഴാണ് മരണവിവരം പുറത്തറിഞ്ഞത്. കട്ടിലിൽ മലർന്നുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. രണ്ട​​ുദിവസമായി ഓമനക്ക്​ പനിബാധ ഉണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു. ഭർത്താവി​ൻെറ മരണശേഷം ഓമന തനിച്ചായിരുന്നു താമസം. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിന് പുളിക്കീഴ് പൊലീസ് കേസെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.