അന്തമാനിലെ പൗരപ്രമുഖൻ എൻ. മമ്മി നിര്യാതനായി

all edition കൊച്ചി: പതിറ്റാണ്ടുകൾക്കുമുമ്പ് കേരളത്തിൽനിന്ന് അന്തമാൻ-നി​േകാബാറിലെത്തിയ മലപ്പുറം െപരിന്തൽമണ്ണ സ്വദേശി എൻ. മമ്മി (97) നിര്യാതനായി. തെക്കേ അന്തമാനിലെ ഓഗ്രാബ്രാജിലായിരുന്നു താമസം. യുവാവായിരിക്കെ അന്തമാനിലെത്തി. നേതാജി സുഭാഷ് ചന്ദ്രബോസ് 1942ൽ അന്തമാനിലെത്തിയപ്പോൾ നേരിട്ടുകണ്ട്​ സംസാരിച്ചവരിൽ ഒരാളാണ് മമ്മി. അന്തമാൻ മാപ്പി‍ള സർവിസ് ഓർഗനൈസേഷൻ (എ.എം.എസ്.ഒ) അംഗവും സജീവ പ്രവർത്തകനുമായിരുന്നു. കൃഷിയും ചെറുകിട വ്യാപാരവുമായി കഴിഞ്ഞുകൂടിയ ഇദ്ദേഹം ജാപ്പനീസ്, ബർമീസ് ഭാഷകളും കൈകാര്യം ചെയ്തിരുന്നു. photo ekd mammi andaman (obit mail)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.