വഞ്ചനയുടെ അഞ്ചാണ്ട്: കുറ്റപത്ര മാർച്ചും ധർണയും

കൊച്ചി: പങ്കാളിത്ത പെൻഷൻ പിൻവലിക്കുക, മെഡിക്കൽ റീ ഇംബേഴ്സ്മൻെറ് കാര്യക്ഷമമാക്കുക, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം സോഷ്യൽ ഓഡിറ്റിങ്ങിന് വിധേയമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് അസോസിയേഷൻ ഫോർ സ്​റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് (അസെറ്റ്) കലക്ടറേറ്റിനുമുന്നിൽ കുറ്റവിചാരണ മാർച്ചും ധർണയും നടത്തി. വെൽഫെയർ പാർട്ടി ജില്ല ജനറൽ സെക്രട്ടറി കെ.എച്ച്. സദഖത്ത് ഉദ്ഘാടനം ചെയ്തു. അസെറ്റ് സംസ്ഥാന ജനറൽ കൺവീനർ ബിലാൽ ബാബു മുഖ്യപ്രഭാഷണം നിർവഹിച്ചു. അസെറ്റ് ജില്ല ചെയർമാൻ അമീർ അഫ്സൽ അധ്യക്ഷത വഹിച്ചു. എഫ്.ഐ.ടി.യു ജില്ല ജനറൽ സെക്രട്ടറി നൗഷാദ് ശ്രീമൂലനഗരം, കെ.എസ്​.ഇ.എം സംസ്ഥാന സമിതിയംഗം നിഷാദ് എന്നിവർ സംസാരിച്ചു. കെ.എസ്.ടി.എം ജില്ല പ്രസിഡൻറ്​ ടി.പി. യൂസുഫലി സ്വാഗതവും ജനറൽ സെക്രട്ടറി അഷ്റഫ് അലി നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.