ജില്ലയിൽ രണ്ട് പൊലീസ് സബ് ഡിവിഷൻകൂടി

ആലുവ: ആരംഭിക്കുന്നു. റൂറൽ ജില്ലയിലെ മുനമ്പം, പുത്തൻകുരിശ് എന്നിവയാണ് ഈ സബ്ഡിവിഷനുകൾ. മുനമ്പം സബ് ഡിവിഷന് കീഴിൽ ഞാറക്കൽ, മുനമ്പം, നോർത്ത് പറവൂർ, വരാപ്പുഴ, വടക്കേക്കര, പുത്തൻവേലിക്കര സ്​റ്റേഷനുകളാണുള്ളത്. നേര​േത്ത ഇത് ആലുവ ഡിവൈ.എസ്.പിയുടെ പരിധിയിലായിരുന്നു. പുത്തൻകുരിശ് സബ്ഡിവിഷന് കീഴിൽ പിറവം, കൂത്താട്ടുകുളം, മുളന്തുരുത്തി, ചോറ്റാനിക്കര, രാമമംഗലം, പുത്തൻകുരിശ് സ്​റ്റേഷനുകളാണ് വരുന്നത്. ഈ സ്​റ്റേഷനുകൾ മൂവാറ്റുപുഴ ഡിവൈ.എസ്.പിയുടെ പരിധിയിലായിരുന്നു. ഇതോടെ ആലുവ, പെരുമ്പാവൂർ, മൂവാറ്റുപുഴ എന്നിവ ഉൾപ്പെടെ റൂറൽ ജില്ലയിൽ അഞ്ച് സബ് ഡിവിഷനാകും. പുതിയ പൊലീസ് സബ്ഡിവിഷനുകളുടെ ഉദ്ഘാടനം 18ന് രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഒാൺലൈനിലൂടെ നിർവഹിക്കുമെന്ന് റൂറൽ ജില്ല പൊലീസ് മേധാവി കെ. കാർത്തിക് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.