ഭാവി കേരളത്തെപ്പറ്റിയുള്ള സ്വപ്നങ്ങൾ പങ്കുവെച്ച്‌ പെൺകുട്ടികൾ

കൊച്ചി: ജനകീയ മാനിഫെസ്​റ്റോ തയാറാക്കുന്നതുമായി ബന്ധപ്പെട്ട് കൊച്ചിയിലെത്തിയ ശശി തരൂർ എം.പി എറണാകുളം സൻെറ് തെരേസാസ് കോളജിലെ വിദ്യാർഥിനികളുമായി സംവദിച്ചു. ഭിന്ന ശേഷിക്കാർക്ക്‌ കയറാനുള്ള റാമ്പുകൾ, ആദിവാസി ഉൽപന്നങ്ങൾക്ക്‌ വേണ്ടിയുള്ള പോർട്ടൽ, സാമ്പത്തിക സാക്ഷരത ക്ലാസുകൾ, കുട്ടികൾക്ക്‌ ഇ​േൻറൺഷിപ്‌ സൗകര്യം, വിദ്യാർഥികൾക്ക് പാർട്ട്‌ ടൈം ജോലി നൽകുന്ന പോർട്ടലുകൾ, കുറ്റമറ്റ ഇ- ഗവേർണൻസ്‌ സംവിധാനം, ലിംഗ നീതി വിദ്യാഭ്യാസ പദ്ധതികൾ, അമ്മമാരായ ജോലിക്കാർക്കായി ക്രെഷുകൾ, ചൂഷണത്തിനിരയായ സ്ത്രീകൾക്കായി ഷെൽട്ടർ ഹോമുകൾ, സ്വയംസംരംഭകരായ കുട്ടികൾക്ക്‌ ഗ്രേസ്‌ മാർക്ക്‌ തുടങ്ങിയ നിർദേശങ്ങൾ അവർ തരൂരുമായി പങ്കുവെച്ചു. വിദ്യാർഥിനികൾ ഉന്നയിച്ച എല്ലാ വിഷയങ്ങളും പരിഗണിക്കുമെന്നും സ്ത്രീകളുടെ പ്രശ്നങ്ങൾക്ക് ഊന്നൽ നൽകിയുള്ള ഒരു മാനിഫെസ്​റ്റോ ആയിരിക്കും പുറത്തിറങ്ങുക എന്നും തരൂർ ഉറപ്പുനൽകി. സൻെറ് തേ​േരസാസ് കോളജ് മാനേജർ സിസ്​റ്റർ വിനീത അധ്യക്ഷതവഹിച്ചു. ഹൈബി ഈഡൻ എം.പി ആമുഖ പ്രഭാഷണം നടത്തി. പ്രിൻസിപ്പൽ ഡോ. ലിസി മാത്യു, ഡോ.പ്രീതി ശ്രീനിവാസൻ, ഡോ.ലത നായർ, കോളജ് യൂനിയൻ ചെയർപേഴ്സൻ നിരഞ്ജന, സുധീർ മോഹൻ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.