കുടുംബ വഴക്ക്​ ഒത്തുതീർക്കാൻ കൈക്കൂലി; മുണ്ടക്കയം സി.ഐ വിജിലൻസ്​ പിടിയിൽ

മുണ്ടക്കയം (കോട്ടയം): കുടുംബവഴക്ക്​ ഒത്തുതീർക്കാൻ അര ലക്ഷം രൂപ കൈക്കൂലി വാങ്ങിയ മുണ്ടക്കയം സി.ഐയും ഇടനിലക്കാരനും പിടിയിൽ. സി.ഐ വി. ഷിബുകുമാറും ഇടനിലക്കാരനായി പ്രവർത്തിച്ച മുണ്ടക്കയം ചെളിക്കുഴി സ്വദേശി സുധീപുമാണ് വിജിലൻസി​ൻെറ പിടിയിലായത്. സി.ഐയുടെ ക്വാർട്ടേഴ്​സിൽ​െവച്ച് തിങ്കളാഴ്ച രാത്രി 7.30 ഓടെയാണ്​ അറസ്​റ്റ്​ ചെയ്തത്. ഇളങ്കാട് വയലിൽ ജസ്​റ്റിൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കുടുംബ വഴക്കിനെത്തുടർന്ന് പിതാവ് വർക്കി നൽകിയ മൊഴിയെ ത്തുടർന്ന് എടുത്ത കേസ് ഒത്തുതീർക്കാൻ ജസ്​റ്റിനോട് സി.ഐ ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടു. ആദ്യ ഗഡുവായി 50,000 രൂപ നൽകിയപ്പോഴായിരുന്നു അറസ്​റ്റ്​. ഡിസംബറിൽ ഉണ്ടായ സംഭവത്തിൽ 60 ദിവസത്തോളം ഒളിവിൽ കഴിഞ്ഞ ജസ്​റ്റിൻ ഹൈകോടതിയിൽനിന്ന്​ മുൻകൂർ ജാമ്യമെടുത്തിരുന്നു. അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുന്ന സമയം ഹാജരാകണമെന്ന വ്യവസ്ഥയിലായിരുന്നു ജാമ്യം നൽകിയത്. ഇതേതുടർന്ന് ദിവസവും സ്​റ്റേഷനിൽ വിളിപ്പിച്ച്​ സി.ഐ ബുദ്ധിമുട്ടിക്കുകയായിരു​െന്നന്ന് ജസ്​റ്റിൻ പറഞ്ഞു. ഇതിനിടെ, ജനുവരിയിൽ ജസ്​റ്റി​ൻെറ മാതാവിനെ പിതാവ് മുറിയിൽ പൂട്ടിയിട്ട സംഭവവുമുണ്ടായി. സി.ഐക്കെതിരെ നിരവധി പരാതി ലഭിച്ചിരു​െന്നന്നും ഇയാൾ നിരീക്ഷണത്തിലായിരു​െന്നന്നും വിജിലൻസ് എസ്.പി വിനോദ് കുമാർ 'മാധ്യമ'ത്തോട് പറഞ്ഞു. 2014ൽ ഒരുലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസിൽ കഴക്കൂട്ടത്തു​െവച്ച്​ അറസ്​റ്റിലാവുകയും ജയിൽവാസം അനുഭവിക്കുകയും ചെയ്​തിട്ടുണ്ട്. ഈ കേസിൽ സസ്പെൻഷനിലായിരുന്ന സി.ഐയെ മുണ്ടക്കയത്തേക്ക് സ്ഥലം മാറ്റുകയായിരുന്നൂ. ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കുമെന്ന് വിജിലൻസ് അറിയിച്ചു. KTG VIGILANCE AREST1 KTG VIGILANCE AREST2 ചിത്രം -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.