ലക്ഷ്യം ജനങ്ങളെ ചേർത്തുപിടിക്കുന്ന വികസനം -മുഖ്യമന്ത്രി

കൊച്ചി: ജനങ്ങളെ ചേർത്തു​െവച്ചുകൊണ്ടുള്ള വികസനമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സുസ്ഥിരമായ ഗതാഗതം എന്ന കാഴ്ചപ്പാടിൻെറ സാക്ഷാത്കാരമായി വാട്ടർ മെട്രോ മാറുകയാണെന്നും അദ്ദേഹം പറഞ്ഞു. കൊച്ചി വാട്ടർ മെട്രോയുടെ ആദ്യ റൂട്ടിൻെറയും ടെർമിനലുകളുടെയും ഉദ്ഘാടനം വിഡിയോ കോൺഫറൻസിലൂടെ നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. പേട്ടയിൽ നിർമാണം പൂർത്തിയാക്കിയ പനംകുറ്റി പാലം, കനാൽ നവീകരണ പദ്ധതി, പുനരധിവാസകേന്ദ്രം നിർമാണം എന്നിവയുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു. ദ്വീപുകൾ നഗരവുമായി ബന്ധിപ്പിക്കുന്ന ജലമെട്രോ പദ്ധതിയിലൂടെ ദ്വീപ് നിവാസികളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുമെന്നും നിരവധി തൊഴിലവസരങ്ങൾ സൃഷ്​ടിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. പദ്ധതികൾ നടപ്പാക്കുമ്പോൾ വീടും സ്ഥലവും നഷ്​ടപ്പെട്ടവർക്ക് പുനരധിവാസത്തിനായി നിർമിക്കുന്ന ഭവന സമുച്ചയത്തിൻെറ നിർമാണ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു. വീടും സ്ഥലവും നഷ്​ടപ്പെട്ടവർക്ക് കേവലം താമസ സൗകര്യം മാത്രമല്ല, സാമൂഹിക സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിനുള്ള എല്ലാ നടപടികളും സർക്കാർ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.