വെയർഹൗസിങ്​ കോർപറേഷൻ അഭിമാനാർഹമായ നേട്ടം കൈവരിച്ചു -മന്ത്രി സുനിൽകുമാർ

പറവൂർ: സംസ്ഥാന വെയർഹൗസിങ്​ കോർപറേഷൻ കഴിഞ്ഞ അഞ്ചുവർഷം കൊണ്ട് അഭിമാനാർഹമായ നേട്ടം കൈവരിച്ചതായി മന്ത്രി വി.എസ്. സുനിൽകുമാർ. നഷ്​ടത്തിൽ പ്രവർത്തിച്ചിരുന്ന കോർപറേഷനെ ലാഭത്തിൽ എത്തിച്ച ചെയർമാനെയും മാനേജിങ്​ ഡയറക്ടറെയും ജീവനക്കാരെയും അദ്ദേഹം അഭിനന്ദിച്ചു. പറവൂർ വാണിയക്കാട് വെയർഹൗസിൽ പുതിയ ഗോഡൗണി​ൻെറ ഉദ്ഘാടനം ഓൺലൈനിൽ നിർവഹിക്കുകയായിരുന്നു മന്ത്രി 4200 ചതുരശ്ര അടി വിസ്തീർണത്തിൽ വാണിയക്കാട് നിർമിച്ച ഗോഡൗണിന് 700 മെട്രിക് ടൺ സംഭരണശേഷിയുണ്ട്. വി.ഡി. സതീശൻ എം.എൽ.എ ശിലാഫലകം അനാച്ഛാദനം ചെയ്തു. വെയർഹൗസിങ്​ കോർപറേഷൻ ചെയർമാൻ വാഴൂർ സോമൻ, മാനേജിങ്​ ഡയറക്ടർ അഷ്​റഫ് അലി, നഗരസഭ ചെയർപേഴ്സൻ വി.എ. പ്രഭാവതി, വാർഡ് കൗൺസിലർ കെ.എൽ. സ്വപ്ന, ടി.ആർ. ബോസ്, അനു വട്ടത്തറ, പി.എൻ. സന്തോഷ്, കെ.ടി. ജോണി, ബാബു വർഗീസ് എന്നിവർ സംസാരിച്ചു. 1 EA PVR inaguaration പറവൂർ വാണിയക്കാട് വെയർ ഹൗസിൽ പുതിയ ഗോഡൗണി​ൻെറ ഉദ്ഘാടനച്ചടങ്ങിൽ വി.ഡി. സതീശൻ എം.എൽ.എ നിലവിളക്ക്​ കൊളുത്തുന്നു (must)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.